ലോകത്തിലെ ഏറ്റവും പ്രശസ്തമായ ആത്മകഥയെക്കുറിച്ചാണ് പറയുന്നത്. ഗാന്ധിജിയുടെ “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ” എഴുതിത്തുടങ്ങിയത് 1922ൽ മഹാരാഷ്ട്രയിലെ യാർവാദ ജയിലിൽ കഴിയുമ്പോഴാണ്. ഇപ്പോൾ 100 വർഷം കഴിഞ്ഞു. മറ്റ് രാഷ്ട്രീയ നേതാക്കളെപ്പോലെ തന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചല്ല, ആത്മീയ ജീവിതത്തെക്കുറിച്ചാണ് ഈ ആത്മകഥയിൽ വിവരിക്കുന്നത്.
കുട്ടിക്കാലം മുതൽ 1921വരെയുള്ള ഗാന്ധിജിയുടെ അനുഭവങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. 1927ൽ ഗുജറാത്തി ഭാഷയിലാണ് ആദ്യ പതിപ്പിറങ്ങിയത്. മഹാദേവ് ദേശായി ആണ് ഇത് പിന്നീട് ഇംഗ്ലീഷിൽ തർജമ ചെയ്തത്. മഹാത്മാഗാന്ധി സ്ഥാപിച്ച നവജീവൻ ട്രസ്റ്റ് ആണ് പുസ്തകത്തിന്റെ പ്രസാധകർ. ഇപ്പോൾ പത്തു ഭാഷകളിൽ ഈ ആത്മകഥ ലഭ്യമാണ്. ഇംഗ്ലീഷ് വിവർത്തനം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഈ പുസ്തകം വിറ്റത് മലയാളം വിവർത്തനമാണ്. ഗാന്ധിജിയുടെ ജന്മനാടായ ഗുജറാത്തിനേക്കാൾ കേരളത്തിലാണ് ഇന്ന് ഈ ആത്മകഥ കൂടുതൽ വിറ്റഴിക്കപ്പെടുന്നതും വായിക്കപ്പെടുന്നതും. മാത്രമല്ല ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ ഏറ്റവും കൂടുതൽ കോപ്പികൾ ഇന്നും പ്രിന്റ് ചെയ്യുന്നതും വിൽക്കുന്നതും മലയാള ഭാഷയിലാണ്.
ലോകത്ത് ഏറ്റവും കൂടുതൽ വിൽക്കുന്ന പുസ്തകങ്ങളിൽ ഒന്നാണ് ഗാന്ധിജിയുടെ ആത്മകഥ. ഇന്ത്യയിൽ മാത്രം പ്രതിവർഷം രണ്ട് ലക്ഷത്തിലധികം പ്രതികൾ വിൽക്കപെടുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.