ഇറ്റലിയിൽ യുവാവിന് ഒരേ സമയം കോവിഡും വാനര വസൂരിയും എച്ച്ഐവിയും സ്ഥിരീകരിച്ചു. 36കാരനായ യുവാവിനാണ് മൂന്ന് വൈറസുകളും ബാധിച്ചത്. സ്‍പെയിൻ യാത്ര കഴിഞ്ഞെത്തിയതിന് പിന്നാലെയാണ് യുവാവിന് ലക്ഷണങ്ങൾ അനുഭവപ്പെട്ട് തുടങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു.
മൂന്ന് ദിവസത്തിന് ശേഷം ഇയാളുടെ ശരീരത്തിൽ ചെറിയ കുരുക്കൾ പ്രത്യക്ഷപ്പെട്ടു. കറ്റാനയിലെ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ വിശദപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് എച്ച്ഐവിയും വാനര വസൂരിയും സ്ഥിരീകരിച്ചത്. ഈയടുത്താണ് ഇയാൾക്ക് എച്ച്ഐവി ബാധിച്ചതെന്ന് പരിശോധനയിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു. ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം കോവിഡ്, വാനര വസൂരി മുക്തനായ യുവാവ് ആശുപത്രി വിട്ടു. ഇതാദ്യമായാണ് ഒരാളില്‍ കോവിഡും വാനര വസൂരിയും ഒരേസമയം സ്ഥിരീകരിക്കുന്നത്.
English Sumamry: Italian man infected with COVID-19, monkeypox and HIV, all at the same time
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.