മുന്‍കാമുകിയെ മുഖ്യഉപദേശകയായി നിയമിച്ച ഇറ്റലിയുടെ സാംസ്ക്കാരികമന്ത്രി ജെനാറോസാന്‍ ജൂലിയാനോ ഒടുവില്‍ രാജിവെച്ചു.നിയമനത്തെതുടര്‍ന്നുണ്ടായ വിവാദം രാജ്യത്തെ വലതുപക്ഷ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയസാഹചര്യത്തിലാണ് അറുപത്തിരണ്ടുകാരനായമന്ത്രിയുടെ രാജി. ജോലി കിട്ടിയകാര്യം രണ്ടാഴ്ച മുമ്പാണ് യുവതി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്.
ആദ്യം നിയമനവിവരം നിഷേധിച്ച സാൻജൂലിയാനോ പിന്നീട് ഒരു സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിൽ യുവതിയുമായുള്ള ബന്ധം തുറന്നുസമ്മതിച്ചു. ഭാര്യയോട് മാപ്പുചോദിക്കുകയും ചെയ്തു. പിന്നാലെ പ്രധാനമന്ത്രി ജോർജിയ മെലോനിക്ക് രാജി സമർപ്പിച്ചു.
ശമ്പളമില്ലാത്ത പദവിയിലാണ് യുവതിയെ നിയമിച്ചതെന്നും ഖജനാവിൽനിന്ന് ഒരു യൂറോപോലും ഇവർക്കായി ചെലവിട്ടിട്ടില്ലെന്നും സാൻ ജൂലിയാനോ അവകാശപ്പെടുന്നു. എന്നാൽ, വിദേശരാജ്യങ്ങളിൽ സാൻജൂലിയാനോയുമൊത്ത് നടത്തിയ സന്ദർശനങ്ങളുടെ ചിത്രങ്ങൾ യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.