23 November 2024, Saturday
KSFE Galaxy Chits Banner 2

ചേർത്തല താലൂക്ക് ഓഫിസിലെ സാധനങ്ങൾ ജപ്‌തി ചെയ്‌തു

Janayugom Webdesk
ചേർത്തല
August 31, 2024 7:35 pm

താലൂക്ക് ഓഫിസിൽ ജപ്‌തി . ചേർത്തല തഹസീൽദാരുടെ മേശയും കമ്പ്യൂട്ടറും ഉൾപ്പെടെയുള്ള സാധനങ്ങൾ ജപ്തി ചെയ്തു. 1984ൽ ഭൂമിയേറ്റടുത്ത വകയിൽ വയലാർ സ്വദേശിനിയായ കാർത്ത്യായനി അമ്മയ്ക്ക് സർക്കാർ കൊടുക്കാനുള്ള പണം നൽകാത്തതിനെ തുടർന്നാണ് കോടതി ഉത്തരവ് അനുസരിച്ച് ജപ്തി നടപടികളുമായി ഉദ്യോഗസ്ഥർ എത്തിയത്. ഭൂമിയേറ്റെടുത്ത വകയിൽ കാർത്ത്യായനിയമ്മയ്ക്ക് 86,000 ത്തിലേറെ രൂപയാണ് നൽകാനുള്ളത്. സർക്കാർ പണം നൽകാത്തതിനെ തുടർന്നാണ് താലൂക്കോഫീസിലെ സ്ഥാവര ജംഗമ വസ്തുക്കൾജപ്തി ചെയ്യാൻ കോടതി ഉത്തരവായത്. ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയിൽനിന്ന് ആമീൻ എത്തി താലൂക്കോഫീസിൽ ജപ്തി നടപ്പാക്കി. നിരവധി തവണ നോട്ടീസ് നൽകിയിട്ടും നടപടിയാകാത്തതിനെ തുടർന്നാണ് ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടതെന്ന് കാർത്യായനി അമ്മയ്ക്ക് വേണ്ടി ഹാജരായഅഭിഭാഷകനായ ജേക്കബ്ബ് ടോംലിൻ വർഗീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.