23 September 2024, Monday
KSFE Galaxy Chits Banner 2

ജീന്‍സ് കഴുകിയിട്ട് 18 വര്‍ഷം ആയി; തുടച്ച്‌ വൃത്തിയാക്കുകയാണ് പതിവെന്ന് വെളിപ്പെടുത്തി യുവതി

Janayugom Webdesk
May 5, 2023 7:36 pm

വസ്ത്രങ്ങള്‍ ദിവസങ്ങളോ മാസങ്ങളോ പല കാരണങ്ങള്‍ കൊണ്ട് കഴുകാന്‍ സാധിക്കാത്തവരുണ്ടാകും. എന്നാല്‍ വര്‍ഷങ്ങളോളം വസ്ത്രം കഴുകാത്തവരായി ആരെങ്കുലം ഉണ്ടാകുമോ. എന്നാല്‍ അങ്ങനെ വര്‍ഷങ്ങളായി വസ്ത്രം കഴുകാതെ സൂക്ഷിച്ച് വച്ചൊരു യുവതിയുടെ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുന്നത്. സാന്ദ്ര വില്ലിസ് എന്ന സ്ത്രീയാണ് സ്വകാര്യ യുട്യൂബ് ചാനലായ സ്‌റ്റെഫിന്റെ പാക്ക്ഡ് ലഞ്ച് ലൂടെ തന്റെ ജീന്‍സ് കഴുകാത്ത കാര്യം വെളിപ്പെടുത്തിയത്. 

ഒരു എപ്പിസോഡില്‍ 20 വര്‍ഷത്തിലൊരിക്കലും ജീന്‍സ് കഴുകരുതെന്ന് ഒരാള്‍ പറഞ്ഞത്. ഈ സമയത്താണ് അങ്ങനെയെങ്കില്‍ തനിക്ക് രണ്ട് വര്‍ഷം കൂടിയുണ്ടെന്ന് സാന്ദ്ര വില്ലിസ് പറയുന്നത്. ഡെനിമിന്റെ ഇന്‍ഡിഗോ ബ്ലൂ ജോഡി ജീന്‍സ് പതിനെട്ട് വര്‍ഷം മുന്‍മ്പാണ് വാങ്ങിയതെന്നും
ഇതുവരെ താന്‍ കഴുകിയിട്ടില്ലെന്നും, ജീന്‍സ് വാങ്ങിയ ദിവസം അത് എങ്ങനെ ഇരുന്നോ അത് പോലെ തന്നെ ഇന്നും അതുണ്ടെന്ന് സാന്ദ്ര പറഞ്ഞു. 

ഈ എപ്പിസോഡ് പുറത്ത് വന്നതോടെ വിഷയം വലിയൊരു ചര്‍ച്ചയ്ക്ക് വഴിവെച്ചത്. അതേസമയം സോഷ്യല്‍മീഡിയയില്‍ തന്റെ ജീന്‍സിനെ ചൊല്ലിയുള്ള ചര്‍ച്ച കണ്ട് സാന്ദ്ര തന്നെ അത്ഭുതപ്പെട്ടു. എന്നാല്‍ ചിലര്‍ പറയുന്നത്. ഒരിക്കല്‍ ധരിക്കുന്ന ജീന്‍സില്‍ കറയോ, ഉപയോഗിച്ച പെര്‍ഫ്യൂമിന്റെ മണമോ ഉണ്ടാകുമെന്നും, മറ്റ് ചിലരുടെ സംശയം എന്തിനാണ് ഇത്രയും കാലം വസ്ത്രം കഴുകാതെ വച്ചിരിക്കുന്നതെന്നാണ്. അതേസമയം സന്ദ്രയുടെ മറുപടി വ്യത്യസ്തമാണ്. താന്‍ അവ തുടയ്ക്കാറുണ്ടെന്നും ധരിച്ചതിന് പിന്നാലെ കഴുകാറില്ലെന്നുമാണ്. ജീന്‍സില്‍ എന്തെങ്കിലും തരത്തിലുള്ള മണമുണ്ടോയെന്ന പരിശോധിച്ച ശേഷം മാറ്റിവയ്ക്കുകയാണ് പതിവ്. ഇത്തരത്തില്‍ ഒരുപാട് ജീന്‍സ് തനിക്ക് ഉണ്ടെന്നും സാന്ദ്ര പറയുന്നത്. ഇവയെല്ലാം തുടച്ച്‌ വൃത്തിയാക്കുകയാണ് പതിവെന്നും അവര്‍ പറയുന്നു. 

Eng­lish Summary;It’s been 18 years since I washed my jeans
You may also like this video

TOP NEWS

September 23, 2024
September 23, 2024
September 23, 2024
September 22, 2024
September 22, 2024
September 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.