തമാശയ്ക്ക് കല്ലുമഴ പെയ്തുവെന്ന് പറയാറുണ്ട്. എന്നാല്‍ അതുപോലെ വിചിത്രമായ മഴകൾ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. മത്സ്യമഴയും ചിലന്തി മഴയും നാണയമഴയുമൊക്കെ വൈറലായ മഴകളില്‍പ്പെടുന്നതാണ്. ഇപ്പോളിതാ ചൈനയില്‍ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി പെയ്ത പുഴുമഴയാണ് ശ്രദ്ധനേടുന്നത്. മഴപോലെ ലക്ഷക്കണക്കിന് പുഴുക്കളാണ് ഇങ്ങനെ പെയ്തിറങ്ങുന്നത്.
ചൈനയിലെ ബെയ്ജിങ്ങിലാണ് സംഭവം നടന്നത്. റോഡിലും വാഹനങ്ങളുടെ പുറത്തും കെട്ടിടങ്ങളിലുമൊക്കെ പുഴുക്കൾ പെയ്തിറങ്ങുകയായിരുന്നു. പുഴുക്കളുടെ ശല്യം കാരണം ആളുകളോടെ കുട പിടിച്ച് നടക്കണമെന്നു വരെ അധികൃതർ മുന്നറിയിപ്പ് നൽകി.
എന്നാല്‍ വിചിത്രമായ ഈ പ്രതിഭാസത്തിനു കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സമീപത്തെ പോപ്ലർ മരത്തിൽ നിന്ന് കാറ്റുവീശിയപ്പോൾ പുഴുക്കള്‍ പറന്നെത്തിയതാകാം എന്ന നിഗമനമുണ്ട്. അതല്ല മേഖലയിൽ വീശിയടിച്ച് കാറ്റിനൊപ്പം ദൂരെയെവിടെ നിന്നെങ്കിലും പുഴുക്കൾ എത്തിയതാകാമെന്നാണ് മറ്റൊരു നിഗമനവുമുണ്ട്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്.
Se confirma el suceso con fecha modificada. Caen lombrices en #China. (28.02.2023). #Rain #Worms #zabedrosky #Phenomenon pic.twitter.com/TBr3aQfAtA
— ⚠️Alerta Climática👽ᵘᶠᵒ (@deZabedrosky) March 2, 2023
English Summary;it’s raining worms; Hundreds of thousands of worms rained down
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.