25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 3, 2025
March 31, 2025
March 31, 2025
March 26, 2025
March 19, 2025
March 15, 2025
March 14, 2025
March 10, 2025
March 9, 2025
March 8, 2025

നിലമ്പൂരിൽ ഇലക്ട്രോണിക്ക് കടയിൽ നിന്ന് ആനക്കൊമ്പുകൾ പിടിച്ചെടുത്തു

Janayugom Webdesk
നിലമ്പൂർ
March 19, 2025 8:48 pm

നിലമ്പൂർ എടക്കരയിൽ ഇലക്ട്രോണിക്ക് കടയിൽ നിന്ന് ആനക്കൊമ്പുകൾ പിടിച്ചെടുത്തു. മുഹമ്മദ് കബീർ എന്നയാളുടെ കടയിൽ നിന്നാണ് രണ്ട് ആനക്കൊമ്പുകൾ പിടിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ എറണാകുളം ചെന്നൈ യൂണിറ്റ് സംയുക്തമായി നടത്തിയ റെയ്‌ഡിലാണ് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. ആനക്കൊമ്പുകൾ വാങ്ങാനെത്തിയ തൃശൂർ മേലാറ്റൂർ സ്വദേശികളായ മൂന്ന് പേരും മറ്റ് അഞ്ചുപേരും അടക്കം എട്ട് പേരെയാണ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്.

കരുളായിൽ നിന്നാണ് തനിക്ക് ആനക്കൊമ്പുകൾ ലഭിച്ചതെന്നാണ് പിടിയിലായ കബീർ നൽകിയ മൊഴി. റവന്യൂ ഇന്റലിജൻസിന് ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് ഉച്ചയ്ക്ക് ശേഷം റെയ്‌ഡ്‌ നടത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.