ജമ്മു കശ്മീരിലെ ഉറി സെക്ടറിലെ അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങള്‍ എത്തിക്കാനുള്ള പാകിസ്ഥാന് ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തി. സെെന്യവും പൊലീസും സംയുക്തമായാണ് ഓപ്പറേഷന് നടത്തിയത്. എട്ട് എകെ റെെഫിളുകളും 12 പിസ്റ്റളുകളും മറ്റ് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
ഹത്ലംഗ ഗ്രാമത്തില്‍ നിന്നാണ് ആയുധങ്ങള്‍ പിടികൂടിയത്. സംഭവത്തില്‍ ഇത് വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ലഷ്കര്‍ ഇ ത്വയ്ബയുമായി ബന്ധപ്പെട്ടുള്ള ആയുധക്കടത്ത് സംബന്ധിച്ച് സുരക്ഷാ സേനയ്ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിച്ചതായി സെെനിക വൃത്തങ്ങള്‍ അറിയിച്ചു. കശ്മീരില്‍ ഒരു വര്‍ഷത്തിനിടെ സുരക്ഷാ സേന തടയുന്ന ഏറ്റവും വലിയ ആയുധ കടത്ത് ശ്രമമാണിത്.
അതേസമയം ബന്ദിപ്പോരയില്‍ ലഷ്കര്‍-ഇ‑തൊയ്ബയുടെ ശാഖയാണെന്ന് കരുതപ്പെടുന്ന ദ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ രണ്ട് തീവ്രവാദികളെ സുരക്ഷാ സേന പിടികൂടി. അനന്ത്നാഗ് ജില്ലയില്‍ താമസിക്കുന്ന ഇമാദ് അമിന്‍ ചോപാന് എന്ന ചിതാ ഭായ്, ടൈഗര്‍ എന്ന താഹിര്‍ അഹമ്മദ് ഭട്ട് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നും ചൈനീസ് നിര്‍മ്മിത പിസ്റ്റള്‍, മാഗസിന്, ഒരു ചൈനീസ് ഗ്രനേഡ്, ഡിറ്റണേറ്ററുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
അതിനിടെ പാകിസ്ഥാനില്‍ നിന്ന് ജമ്മു കാശ്മീരിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ അഞ്ച് പൊലീസുകാര്‍ ഉള്‍പ്പെടെ 17 പേരെ അറസ്റ്റുചെയ്തു. കുപ്വാര ജില്ലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മയക്കുമരുന്ന് കേസില്‍ ഈ വര്‍ഷം കാശ്മീരിലെ അതിര്‍ത്തി ജില്ലകളിലുള്ള 161 പേര്‍ക്കെതിരെ കേസെടുത്തതായി കശ്മീര്‍ പൊലീസ് അറിയിച്ചു.
English Summary: J‑K Police seizes guns
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.