18 January 2026, Sunday

Related news

January 13, 2026
November 25, 2025
October 13, 2025
July 7, 2025
July 1, 2025
April 4, 2025
December 16, 2024
December 2, 2024

ജബല്‍പൂരിലെ ആക്രമണം: പൊലീസ് കേസെടുത്തു

Janayugom Webdesk
ഭോപ്പാല്‍
April 4, 2025 9:52 pm

മധ്യപ്രദേശിലെ ജബല്‍പൂരില്‍ മലയാളി വൈദികര്‍ക്ക് നേരെ ആക്രമണമുണ്ടായി നാല് ദിവസത്തിനുശേഷം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നവരാത്രി ആഘോഷം കഴിയും വരെ നടപടി എടുക്കില്ലെന്ന നിലപാടായിരുന്നു പൊലീസ് സ്വീകരിച്ചിരുന്നത്. ഇതില്‍ പ്രതിഷേധിച്ച് 500ലധികം വരുന്ന ക്രിസ്ത്യന്‍ വിശ്വാസികള്‍ കഴിഞ്ഞദിവസം പ്രകടനം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ജബല്‍പൂര്‍ സിറ്റി പൊലീസ് തയ്യാറായത്.
മാര്‍ച്ച് 31ന് എസ്‌പി ഓഫിസിന് മുന്നിലാണ് ആക്രമണം നടന്നത്. ഇതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ഇക്കാരണത്താല്‍ ആക്രമണം നടത്തിയ വിഎച്ച്പി ബജ‌്‌റംഗ്‌ദള്‍ പ്രവര്‍ത്തകരെ തിരിച്ചറിയാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്നിരിക്കെയായിരുന്നു പൊലീസിന്റെ മെല്ലെപ്പോക്ക്.
മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണം. ആദ്യം ആദിവാസികളടക്കമുള്ള തീര്‍ത്ഥാടക സംഘത്തെ ആക്രമിച്ചു. പിന്നാലെ വിവരമറിഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ വൈദികരെയും ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പാര്‍ലമെന്റിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. മധ്യപ്രദേശില്‍ നേരത്തെയും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.