3 January 2025, Friday
KSFE Galaxy Chits Banner 2

സിനിമയിലേക്ക് തിരിച്ചുവരൂ: പ്രാര്‍ത്ഥനയോടെ ആരാധകര്‍; പാട്ട് പാടി ജഗതി ശ്രീകുമാര്‍, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Janayugom Webdesk
തിരുവനന്തപുരം
November 29, 2022 9:43 am

ജീവിതത്തിലേക്ക് തിരികെയെത്തിയ നടന്‍ ജഗതി ശ്രീകുമാറിന്റെ സിനിമാ രംഗത്തേക്കുള്ള കടന്ന് വരവാണ് ഇനി ആരാധകര്‍ കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ജഗതി ശ്രീകുമാറിന്റെ ഒരോ ചലനങ്ങളും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. മകൾ പാർവതിക്കൊപ്പം പാട്ട് പാടുന്ന നടൻ ജഗതി ശ്രീകുമാറിന്റെ വിഡിയോ ആണ് പുതിയതായി വൈറലായിരിക്കുന്നത്.

ജഗതിയുടെ തന്നെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. പാട്ട് പാടാമെന്ന് പറഞ്ഞ് മകള്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ ജഗതിയും ഒപ്പം ചേരുന്നത് വീഡിയോയില്‍ കാണാം. ‘ക്യാഹുവാ തേരാവാദാ’ എന്ന പ്രശസ്തമായ റഫി ഗാനമാണ് ആലപിക്കുന്നത്. ‘മുഹമ്മദ് റഫിയുടെ മാന്ത്രിക ഗാനത്തിനൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള ജഗതിയുടെ വിഡിയോ ചുരുങ്ങിയ സമയം കൊണ്ടാണു വൈറൽ ആകുകയും ചെയ്തു. തുടര്‍ന്ന് താരത്തിന് ആശംസ അറിയിച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. സിനിമയിലേക്ക് വേഗം തിരിച്ചുവരൂ എന്നും ആരാധകര്‍ ആശംസയിലൂടെ അറിയിച്ചു. 

Eng­lish Sum­ma­ry: Jagathy Sreeku­mar’s song went viral on social media

You may also like this video

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.