ജഹാംഗീര്‍പുരിയിലെ കലാപം മുന്‍കൂട്ടി പദ്ധതിയിട്ടതെന്ന് ഡല്‍ഹി പാെലീസ്. ഹനുമാന്‍ ജയന്തിയുമായി ബന്ധപ്പെട്ടു നടന്ന ശോഭാ യാത്രക്കിടെയുണ്ടായ അക്രമം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് രോഹിണി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. അതേസമയം ന്യൂനപക്ഷ വിഭാഗത്തെ പ്രതിക്കൂട്ടിലാക്കിയും ഹിന്ദുത്വ പ്രവര്‍ത്തകരെ ന്യായീകരിച്ചും പൊലീസ് നേരത്തെ നടത്തിയ പ്രചരണം തന്നെയാണ് റിപ്പോര്‍ട്ടില്‍ ആവര്‍ത്തിക്കുന്നത്.
ഏപ്രില്‍ 16ന് ജഹാംഗീര്‍പുരിയില്‍ നടന്ന ശോഭാ യാത്രയ്ക്ക് അനുമതി ഉണ്ടായിരുന്നില്ലെങ്കിലും പൊലീസ് സുരക്ഷ ഒരുക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇ ബ്ലോക്കില്‍ നിന്നും 4.15ന് ആരംഭിച്ച ശോഭായാത്ര സമാധാനപരമായാണ് മുന്നേറിയത്. ആറുമണിയോടെ സി ബ്ലോക്കിലെ മസ്ജിദിനു മുന്നില്‍ എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന അന്‍സാറിന്റെ നേതൃത്വത്തിലുള്ള സംഘവും ശോഭാ യാത്രയിലെ അംഗങ്ങളുമായി വാക്കു തര്‍ക്കമുണ്ടായി. തുടര്‍ന്ന് കലാപത്തിലേക്ക് മാറുകയായിരുന്നു.
സമാധാനപരമായി നടന്ന ശോഭാ യാത്രയില്‍ പങ്കെടുത്തവര്‍ മാരകായുധങ്ങള്‍ കയ്യില്‍ കരുതിയിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. വാളും വടികളും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് പലരും ശോഭായാത്രയില്‍ പങ്കെടുത്തത്. കലാപത്തിനു മുന്നോടിയായി 8–10 ചാക്കുകളില്‍ കുപ്പികള്‍ സംഭരിച്ച് സംഭവ സ്ഥലത്ത് കരുതിയിരുന്നു. കേസിലെ പ്രതിയായ ബാബുദീന്റെ കടയ്ക്ക് സമീപമാണ് ഇവ സൂക്ഷിച്ചിരുന്നതെന്നും മസ്ജിന് മുന്നിലുണ്ടായ തര്‍ക്കം പിന്നീട് കല്ലേറിലേക്കും കുപ്പിയേറിലേക്കും കലാപത്തിലേക്കും നീങ്ങുകയായിരുന്നുവെന്നും 2063 പേജുള്ള ചാര്‍ജ് ഷീറ്റില്‍ പറയുന്നു.
മാരകായുധങ്ങളുമായി ശോഭായാത്ര നടത്തിയവര്‍ കലാപത്തില്‍ പങ്കെടുത്തതായി പൊലീസ് പറയുന്നില്ല. ഷഹീന്‍ ബാഗില്‍ നടന്ന സിഎഎ കലാപത്തിന്റെ തുടര്‍ച്ചയാണ് ജഹാംഗീര്‍പുരി കലാപമെന്നും റിപ്പോര്‍ട്ടിലുണ്ട്.
കുറ്റപത്രം അംഗീകരിച്ച ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ദീപിക സിങ് പ്രതിപ്പട്ടികയിലുള്ള 37 പേരോടും ഓഗസ്റ്റ് ആറിന് ഹാജരാകാന്‍ സമന്‍സ് അയച്ചു. കേസില്‍ മുസ്‍ലിം വിഭാഗത്തില്‍ പെട്ട 31 പേരും ഹിന്ദു വിഭാഗത്തിലെ ആറ് പേരുമാണ് ഇതുവരെ അറസ്റ്റിലായത്. മുഹമ്മദ് അന്‍സാര്‍, തബ്രീസ്, ഷേഖ് ഇര്‍ഷാഫില്‍ എന്നിവരാണ് പൊലീസ് കേസിലെ മുഖ്യ പ്രതികള്‍.
English Summary: Jahangirpuri Riots: charge sheet favor accused
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.