ആശങ്കകളും ഭീതിയും തുടരുമ്പോഴും കലാപഭൂമിയായ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ഈദ് ആഘോഷത്തില്‍ അണി ചേര്‍ന്ന് ഇരു മതവിഭാഗവും. പരസ്പരം ആശ്ലേഷിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും ഈദ് ആഘോഷത്തില്‍ ഹിന്ദു സമൂഹവും പങ്കാളികളായി
ഹനുമാന്‍ ജയന്തി ദിനത്തില്‍ ഇരു വിഭാഗങ്ങളും നടത്തിയ ഏറ്റുമുട്ടല്‍ വര്‍ഗ്ഗീയ വിദ്വേഷം ബാക്കിയാക്കിയ പടക്കു പടിഞ്ഞാറല്‍ ഡല്‍ഹിയിലെ ജഹാംഗീര്‍ പുരിയില്‍ സമാധാനപരമായാണ് ഈദ് ആഘോഷങ്ങള്‍ നടന്നത്. കലാപ ഭൂമിയുടെ നടും സ്ഥാനമായിമായി മാറിയ കൗശല്‍ ചൗക്കില്‍ ഒത്തു ചേര്‍ന്ന് പ്രദേശ വാസികളെല്ലാം ഒന്നെന്ന സന്ദേശമാണ് ഇരു മതവിഭാഗവും മുന്നോട്ടു വച്ചത്.
അതീവ സുരക്ഷയാണ് മേഖലയില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മധുര പലഹാരങ്ങളും ആശംസകളും നല്‍കാന്‍ ആഘോഷത്തില്‍ പങ്കെടുത്തവര്‍ മറന്നില്ല.
ജഹാംഗീര്‍പുരി നിവാസികളിലെ റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികളും ആഘോഷത്തില്‍ അണി ചേര്‍ന്നതോടെ പ്രദേശത്ത് നിലനിന്ന സാഹോദര്യം കാലവിളംബമില്ലാതെ മടങ്ങിയെത്തുമെന്ന പ്രതീക്ഷയാണ് പ്രദേശ വാസികളായ കബീറും ഉസ്മാനും ഖാനും ഒപ്പം ഉഷയും സഞ്ജീവും സായിയും പങ്കുവച്ചത്.
English summary;Jahangirpuri together during Eid celebrations
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.