ജൈന ബസ്തിയിൽ നിന്ന് കാണാതായ ആചാര്യ ശ്രീ കാമകിമാര നന്തി മഹാരാജ കൊല്ലപ്പെട്ടതായി വിവരം. 15 വർഷമായി ആശ്രമ ജീവിതം നയിച്ചുപോരുകയായിരുന്ന സന്യാസിയെ ഈ മാസം അഞ്ചിനാണ് കാണാതായത്. ചിക്കോടി ഹൊരെകോഡി നന്തി പർവതിലാണ് ജൈന ബസ്തി സ്ഥിതി ചെയ്യുന്നത്.
തിരോധാനം സംബന്ധിച്ച പരാതിയിൽ കസ്റ്റഡിയിലെടുത്ത രണ്ടു പേരാണ് സന്യാസി കൊല്ലപ്പെട്ടതെന്ന് പൊലീസിനോട് വെളിപ്പെടുത്തിയത്. ഭൗതിക ശരീരം എവിടെ ഉപേക്ഷിച്ചു എന്നത് സംബന്ധിച്ച് കസ്റ്റഡിയിലുള്ളവർ പരസ്പര വിരുദ്ധായ വിവരമാണ് നല്‍കുന്നതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച രാത്രി 10നാണ് മഹാരാജയെ അവസാനമായി കണ്ടതെന്നാണ് ആശ്രമവാസികൾ അറിയിച്ചത്. ബസ്തി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഭീമപ്പ ഉഗാരെയുടെ പരാതിയിൽ ചിക്കോടി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
സന്യാസിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ ബസ്തിയുടെ വസ്തുക്കളുമായി ബന്ധപ്പെട്ട രേഖകളും കാണാതായത് ശ്രദ്ധയിൽ പെട്ട മാനേജ്മെന്റ് അക്കാര്യവും പൊലീസിനെ അറിയിച്ചു.
ENGLISH SUMMARY:Jain monk killed; Two arrested, search for dead body
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.