6 March 2026, Friday

Related news

March 5, 2026
March 4, 2026
March 2, 2026
February 24, 2026
February 20, 2026
February 16, 2026
February 15, 2026
February 13, 2026
February 11, 2026
February 10, 2026

‘ജനനായകൻ’ ഏപ്രിൽ വരെ റിലീസിനില്ല; അഡ്വാൻസ് ടിക്കറ്റുകൾ അസാധുവാക്കി കാനഡയിലെ തിയേറ്റർ

Janayugom Webdesk
ഒന്റാറിയോ
February 15, 2026 7:06 pm

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രം ‘ജനനായകൻ’ ഉടൻ റിലീസ് ചെയ്യില്ലെന്ന് ഉറപ്പായതോടെ അഡ്വാൻസ് ടിക്കറ്റുകൾ അസാധുവാക്കി കാനഡയിലെ യോർക്ക് സിനിമാസ്. ചിത്രം ഏപ്രിൽ 30ന് മുമ്പ് റിലീസ് ചെയ്യാൻ സാധ്യതയില്ലെന്നാണ് തിയേറ്റർ അധികൃതർ അറിയിച്ചിരിക്കുന്നത്. ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുക എത്രയും വേഗം കൈപ്പറ്റണമെന്ന് സോഷ്യൽ മീഡിയ വഴി ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകി.

നേരത്തെ 89.99 കനേഡിയൻ ഡോളർ നൽകി വിഐപി അംഗത്വമെടുത്തവർക്ക് സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുമ്പോൾ മുൻഗണന ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ഉറപ്പാക്കുന്നതിനായി വിഐപി അംഗങ്ങൾക്ക് നിലവിലെ ടിക്കറ്റുകൾ നിലനിർത്താൻ സൗകര്യമുണ്ടെങ്കിലും മറ്റുള്ളവർ റീഫണ്ട് നടപടികളുമായി മുന്നോട്ട് പോകാനാണ് തിയേറ്റർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.