5 December 2025, Friday

Related news

November 26, 2025
November 16, 2025
November 16, 2025
November 4, 2025
November 2, 2025
November 2, 2025
October 27, 2025
October 11, 2025
October 10, 2025
May 10, 2025

ജനയുഗം സഹപാഠി — എകെഎസ്ടിയു അറിവുത്സവം ജില്ലാതല മത്സരങ്ങള്‍ സമാപിച്ചു

അറിവുത്സവത്തിന് വിദ്യാര്‍ത്ഥികളുടെ ഭാവി കരുപ്പിടിപ്പിക്കുന്നതില്‍ മുഖ്യപങ്ക്: മാങ്കോട് രാധാകൃഷ്ണന്‍
Janayugom Webdesk
തിരുവനന്തപുരം
October 20, 2024 4:55 pm

ജനയുഗം സഹപാഠി — എകെഎസ്‌ടിയു അറിവുത്സവം വിദ്യാര്‍ത്ഥികളുടെ ഭാവി കരുപ്പിടിപ്പിക്കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍. അറിവുത്സവം ജില്ലാതല മത്സരങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളില്‍ പൊതുബോധം വളര്‍ത്തുന്നതില്‍ മികച്ച ഇടപെടല്‍ നടത്തുന്ന ജനയുഗം, ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ സഹപാഠി എന്ന പേജിലൂടെ വിദ്യാഭ്യാസ മേഖലയിലും നല്ല ഇടപെടല്‍ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് അറിവുത്സവം എന്ന പരിപാടിക്ക് തുടക്കം കുറിച്ചത്. പഠനം മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകേണ്ട കാലഘട്ടമാണ് വിദ്യാഭ്യാസകാലം. നല്ല വിദ്യാഭ്യാസം നല്‍കുകയെന്നത് എല്ലാ രക്ഷിതാക്കളുടെയും ആവശ്യമാണ്. കുട്ടികളുടെ പഠനത്തോടൊപ്പം അവര്‍ക്കുള്ള കഴിവും വാസനകളും വളര്‍ത്തണം. കുട്ടികളുടെ ശോഭനമായ ഭാവിക്ക് പഠനത്തോടൊപ്പം പൊതുകാര്യങ്ങളിലെ അറിവും പ്രധാനപ്പെട്ടതാണ്. അതുകൊണ്ടു തന്നെ പൊതു അറിവുകളും വര്‍ധിപ്പിക്കണം. പൊതു അറിവെന്നത് വിശാലമായ ക്യാന്‍വാസാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൈക്കാട് ഗവ. മോഡല്‍ എച്ച്എസ്എല്‍പിഎസില്‍ നടന്ന പരിപാടിയില്‍ ജനയുഗം യൂണിറ്റ് മാനേജര്‍ ആര്‍ ഉദയന്‍ അധ്യക്ഷനായി. അറിവുത്സവം ജില്ലാ കണ്‍വീനര്‍ എസ് ജി അനീഷ് സ്വാഗതം പറഞ്ഞു. യുവകവി എന്‍ എസ് സുമേഷ് കൃഷ്ണൻ മുഖ്യാതിഥിയായി. സംസ്ഥാന ബാലാവകാശ കമ്മിഷന്‍ അംഗം ഡോ. വില്‍സണ്‍ എഫ് സമ്മാനദാനം നിര്‍വഹിച്ചു. സിപിഐ ജില്ലാ അസി. സെക്രട്ടറി പള്ളിച്ചല്‍ വിജയന്‍, ജനയുഗം സഹപാഠി എഡിറ്റര്‍ ഡോ. ലൈല വിക്രമരാജ്, സഹപാഠി കോ‍ — ഓര്‍ഡിനേറ്റര്‍ ആര്‍ ശരത്ചന്ദ്രന്‍ നായര്‍, എകെഎസ്‌ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം എല്‍ ജോര്‍ജ് രത്നം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബിജു പേരയം, ജില്ലാ പ്രസി‍ഡന്റ് പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു, എകെഎസ്‌ ടിയു ജില്ലാ സെക്രട്ടറി ഇ ലോര്‍ദോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

വിജയികള്‍

എല്‍പി വിഭാഗം: ഒന്നാം സമ്മാനം — അഫ്‌ല ഫാത്തിമ എച്ച് എ, എല്‍എംഎസ് എല്‍പിഎസ്, കാക്കറവിള, പാറശാല. രണ്ടാം സമ്മാനം — അവന്തിക കെ, ജിഎല്‍പിഎസ് കോട്ടണ്‍ഹില്‍, തിരുവനന്തപുരം സൗത്ത്. മൂന്നാം സമ്മാനം — അമലേന്ദു എ വി. ഡയറ്റ് ആറ്റിങ്ങല്‍.
യുപി വിഭാഗം: ഒന്നാം സമ്മാനം — അതുല്‍ എസ്, ജി വി ആന്റ് എച്ച്എസ്എസ് പകല്‍ക്കുറി, കിളിമാനൂര്‍. രണ്ടാം സമ്മാനം — ഈശ്വര്‍ എം വിനയന്‍, എസ്എച്ച് യുപിഎസ് ചുള്ളിമാനൂര്‍, നെടുമങ്ങാട്. മൂന്നാം സമ്മാനം — അഭിജിത്ത് ജി എസ്, ജിഎച്ച് എസ്എസ് നെയ്യാറ്റിന്‍കര.
ഹെെസ്കൂള്‍: ഒന്നാം സമ്മാനം — അദിദേവ് പി എസ്, എന്‍എസ്എസ് എച്ച്എസ്എസ് മടവൂര്‍, കിളിമാനൂര്‍. രണ്ടാം സമ്മാനം — അനന്യ പി എസ്, എന്‍എസ്എസ് എച്ച്എസ്എസ് മടവൂര്‍, കിളിമാനൂര്‍. മൂന്നാം സമ്മാനം — നിള റിജു, ജിഎച്ച്എസ് എസ് ഇളമ്പ, ആറ്റിങ്ങല്‍.
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍: ഒന്നാം സമ്മാനം നവനീത് കൃഷ്ണ യു എസ്, എന്‍എസ്എസ് എച്ച് എസ്എസ് മടവൂര്‍, കിളിമാനൂര്‍. രണ്ടാം സമ്മാനം — അത്രേയന്‍ എ എസ്, ജിബി എച്ച്എസ് എസ് മിതൃമല, പാലോട്. മൂന്നാം സമ്മാനം — സ്നേഹ കെ, ജിജിഎച്ച്എസ്എസ് മണക്കാട്, തിരുവനന്തപുരം സൗത്ത്.

Kerala State - Students Savings Scheme

TOP NEWS

December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.