ജനയുഗം സഹപാഠി-എകെഎസ്ടിയു അറിവുത്സവം സംസ്ഥാനതല മത്സരം തിരുവനന്തപുരത്ത് ഒക്ടോബര്‍ 26ന് നടക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. ചെയർമാനായി മാങ്കോട് രാധാകൃഷ്ണനെയും ജനറൽ കൺവീനറായി ലോർദോനെയും തെരഞ്ഞെടുത്തു. പള്ളിച്ചൽ വിജയൻ, അരുൺ കെ എസ്, ജയചന്ദ്രൻ കല്ലിംഗൽ, ജോർജ് രത്നം, ബിജു പേരയം(വൈസ് ചെയർമാൻമാർ), ടി എസ് ബിനുകുമാർ, അഡ്വ. രാഖി രവികുമാർ, ആദർശ് കൃഷ്ണ, ആന്റസ്, സജി കുമാർ, സുധികുമാർ(കൺവീനർമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
ജനയുഗം ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളുടെ വ്യക്തിത്വ വികസനത്തില്‍ ജനയുഗം — എകെഎസ്‍ടിയു അറിവുത്സവം സുപ്രധാന പങ്ക് വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾക്കിടയിൽ നല്ല സ്വാധീനം ചെലുത്തുന്ന മത്സരമായി അറിവുത്സവം മാറിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുമ്പോഴും കുട്ടികളുടെ മറ്റ് വാസനകൾ പരിപോഷിപ്പിക്കാനും പൊതുവിജ്ഞാനം വളര്‍ത്താനുമുള്ള നടപടികള്‍ ഉണ്ടാകുന്നുണ്ടോയെന്ന് സംശയമുണ്ട്. എന്നാല്‍ അവിടെയാണ് അറിവുത്സവം പോലെയുള്ള മത്സരങ്ങള്‍ പ്രയോജനപ്പെടുന്നത്. വ്യത്യസ്തതയുള്ള ചോദ്യങ്ങളാണ് അറിവുത്സവത്തെ വേറിട്ടു നിറുത്തുന്നതെന്നും മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു.
ജനയുഗം ജനറൽ മാനേജർ സി ആർ ജോസ് പ്രകാശ് അധ്യക്ഷനായി. എകെഎസ്ടിയു ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ സ്വാഗതം പറഞ്ഞു. ജനയുഗം എക്സിക്യുട്ടീവ് എഡിറ്റർ അബ്ദുൾഗഫൂർ, ജോയിന്റ് കൗൺസിൽ സെക്രട്ടറി എസ് സജീവ്, സിപിഐ ജില്ലാ അസി. സെക്രട്ടറിമാരായ പള്ളിച്ചൽ വിജയൻ, അരുൺ കെ എസ്, വിഷ്‍ണു(കെജിഒഎഫ്), ഹരിശ്ചന്ദ്രൻ നായർ (പെൻഷനേഴ്സ് കൗൺസിൽ), ഉദയകല (പിഎഫ്സിടി) തുടങ്ങിയവർ പങ്കെടുത്തു. എൽപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി, ഓരോ മേഖലയ്ക്കും പ്രത്യേകം പ്രത്യേകമായി നടത്തുന്ന മത്സരമാണ് അറിവുത്സവം. ഉപജില്ലാ തലം വരെയുള്ള മത്സരങ്ങൾ ഇതിനകം പൂർത്തിയായി. ജില്ലാതല മത്സരങ്ങൾ ഒക്ടോബർ 20ന് നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.