18 January 2026, Sunday

Related news

January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026

ഒരുമിച്ച് നടക്കാം വർഗീയതയ്ക്കെതിരെ; ഒന്നായ് പൊരുതാം തൊഴിലിനുവേണ്ടി

ടി ടി ജിസ് മോന്‍ 
May 15, 2023 4:45 am

നാധിപത്യ സംരക്ഷണത്തിനും ഭരണഘടനയ്ക്കും വേണ്ടി എക്കാലത്തും ഉജ്വലമായ സന്ധിയില്ലാത്ത സമരങ്ങൾ നടത്തിയ പാരമ്പര്യമാണ് കേരളത്തിനുള്ളത്. ഒരര്‍ത്ഥത്തില്‍ സമരങ്ങളാണ് കേരളത്തെ ഇന്ന് കാണുന്ന തരത്തിൽ രൂപപ്പെടുത്തിയെടുത്തത്. രാജ്യത്ത് എന്തുതരം അനീതി നടന്നാലും, അത് ഭരണകൂട ഭീകരത ആയാലും മത വർഗീയ കലാപങ്ങൾ ആയാലും പ്രതിഷേധത്തിന്റെ ചൂണ്ടുവിരൽ ആദ്യം ഉയരുന്നത് ഇങ്ങ് തെക്കെയറ്റത്തുള്ള കേരളത്തിൽ നിന്നായിരിക്കും. രാജ്യം ചർച്ച ചെയ്ത എത്രയെത്ര സമര മുദ്രാവാക്യങ്ങൾ കേരളത്തിൽ നിന്നുണ്ടായിരിക്കുന്നു. കോർപറേറ്റ്‍വൽക്കരണത്തിനെതിരെ, തൊഴിലില്ലായ്മയ്ക്കെതിരെ, ദാരിദ്ര്യവും പട്ടിണിയും കണ്ടില്ലെന്നു നടിക്കുന്ന ഭരണകൂടങ്ങൾക്കെതിരെ എത്രയോ മുദ്രാവാക്യങ്ങൾ, എത്രയോ സമരങ്ങൾ… മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിച്ചപ്പോഴൊക്കെയും മതനിരപേക്ഷ പുരോഗമന കേരളം ശക്തമായ മുദ്രാവാക്യങ്ങളുയർത്തി രംഗത്ത് വന്നിട്ടുണ്ട്. അവ പിന്നീട് രാജ്യം ഏറ്റുവിളിച്ചിട്ടുണ്ട്. അങ്ങനെയൊരു മുദ്രാവാക്യം വീണ്ടുമുയരുകയാണ്. ‘ഒരുമിച്ച് നടക്കാം വർഗീയതയ്ക്കെതിരെ; ഒന്നായ് പൊരുതാം തൊഴിലിനു വേണ്ടി’ എന്ന മുദ്രാവാക്യമുയർത്തി മേയ് മാസത്തിലെ കനത്ത ചൂട് വകവയ്ക്കാതെ എഐവൈഎഫ് കേരളമാകെ നടക്കാൻ പോവുകയാണ്. ആ നടത്തത്തിന്റെ മാറ്റൊലികൾ കേവലം അറബിക്കടലിനോട് ചേർന്നുകിടക്കുന്ന ഒരു കുഞ്ഞു സംസ്ഥാനത്ത് മാത്രമല്ല അലയടിക്കാൻ പോകുന്നത്. രാജ്യത്തെ സ്നേഹിക്കുന്ന ഓരോ മനുഷ്യനും, ഓരോ ജനാധിപത്യ വിശ്വാസിയും, ഓരോ മതേതര മനസും അത് ഏറ്റുവിളിക്കും. ഈ മുദ്രാവാക്യത്തിലൂടെ കേരളം മുന്നേ നടക്കും, പിന്നാലെ ഇന്ത്യ നടക്കും.


ഇത് കൂടി വായിക്കൂ: താളംതെറ്റുന്ന ജീവിതം, തകരുന്ന സമ്പദ്ഘടന


സാഹോദര്യത്തിന്റെ, സമാധാനത്തിന്റെ മതേതരത്വത്തിന്റെ നല്ല നാളേക്കായി എഐവൈഎഫ് നടക്കാനിറങ്ങുമ്പോൾ അഭിവാദ്യമർപ്പിക്കുക, ആ മുദ്രാവാക്യം ഹൃദയത്തോട് ചേർത്തു വയ്ക്കുക. കേരളത്തിന്റെ എല്ലാ ജില്ലകളിലൂടെയും കടന്ന് വർ​ഗീയ ശക്തികൾക്കെതിരെ കേരളജനതയെ ഒന്നടങ്കം കൈകോർത്തു നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് മാർച്ച്. പൊരിവെയിൽ വകവയ്ക്കാതെ എഐവൈഎഫിന്റെ പ്രവർത്തകർ മാർച്ചുമായി രം​ഗത്ത് വരുമ്പോൾ അവർക്കൊപ്പം അണിചേരാൻ കേരളത്തിലെ ജനാധിപത്യ വിശ്വാസികൾ എത്തുകയും അവർ ജാഥയെ ഏറ്റെടുക്കുകയും ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. ജാഥകളുടെ പ്രചാരണത്തിനായി വിപുലമായ തയ്യാറെടുപ്പുകളാണ് എഐവൈഎഫ് നടത്തിയത്. ജില്ലാ മണ്ഡലം തലങ്ങളിൽ സംഘാടക സമിതികൾ രൂപീകരിച്ചു. കലാ സാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങൾ തുടങ്ങി നിരവധി പ്രചാരണ ക്യാമ്പയിനുകളും ഇതിനോടകം നടന്നു. 15 ന് ആരംഭിക്കുന്ന തെക്കൻ മേഖലാ ജാഥ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി നയിക്കും. എസ് വിനോദ് കുമാർ, അഡ്വ. ആർ എ സ് ജയൻ, ഭവ്യ കണ്ണൻ എന്നിവര്‍ വൈസ് ക്യാപ്റ്റൻമാരായും അഡ്വ. ആർ ജയൻ ഡ യറക്ടറായും ജാഥയ്ക്കൊപ്പം അണിനിരക്കും. 17ന് കാസർകോട് നിന്ന് ആരംഭിക്കുന്ന വ ടക്കൻ മേ ഖലാ ജാഥ എ ഐ വൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ നയിക്കും. കെ ഷാജഹാൻ, പ്ര സാദ് പറേരി, അഡ്വ. വിനീത വിൻസന്റ് തുടങ്ങിയവർ വൈസ് ക്യാപ്റ്റന്മാരായും അഡ്വ. കെ കെ സമദ് ഡയറക്ടറായും അണിചേരും. ഇരു ജാഥകളും 28ന് തൃശൂരിൽ സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.