21 November 2024, Thursday
KSFE Galaxy Chits Banner 2

ചരിത്രത്തിൽ ഇടം നേടാത്ത ഒരാൾ കവിതയെഴുതുമ്പോൾ

സീറോ ശിവറാം
January 2, 2022 7:45 am

ചരിത്രത്തിൽ ഇടം നേടാത്ത ഒരാൾ
കവിതയെഴുതുമ്പോൾ
ജീവിതത്തേക്കുറിച്ച്
വിഷണ്ണനാകുന്നേയില്ല! 

വേരുകളില്ലാത്ത മരം,
അതിരുകൾ ഭേധിക്കാത്ത
ശിഖരങ്ങൾ,
ഒരൊറ്റയറയിൽ
ഉറക്കം! 

വിഫലമായ പ്രയത്നങ്ങൾക്കൊടുവിൽ
തന്റെ ഭാര്യയെ പഴിക്കുന്നു!
കുഞ്ഞുങ്ങളെ
ദീനതയോടെ നോക്കുന്നു! 

ലോകം സ്വാതന്ത്ര്യത്തെ
വാഴ്‌ത്തുമ്പോൾ
ക്ഷീണിതനായി
യജമാനനെ നോക്കുന്നു! 

അടിമയുടയാൻ
വ്യവസ്ഥയ്ക്കപ്പുറമെന്ത് ജീവിതം?
ദുർബലതയുടെ വിപരിതം
ബലിഷ്ഠമെന്നത് തന്നെയല്ലേ? 

ചരിത്രത്തിൽ ഇടം നേടാൻ
ചരിത്രാദിത കാലം മുതൽക്കേ,
പിതാമഹാന്മാർ
കൈമാറിവന്ന പണിതീരാത്ത
അടയാള ശിലയിൽ
തന്റെ പേരും
അക്ഷരതെറ്റോടെ
കൊത്തിവയ്ക്കുന്നു! 

‘ഞാൻ നിങ്ങളുടെ അടിമയല്ലെന്ന്’
ഭാര്യ തിരികെ പഴിക്കുമ്പോൾ
നാം അടിമകളെന്നു 

ഏറ്റവും ഇളയവൾ പറയുന്നു!
നീലാകാശത്തേക്ക്
ആർത്തു പറന്നുയരുന്ന
ഒരുകൂട്ടം പക്ഷികളെ 

നോക്കിയാണവൾ പറഞ്ഞത്!
അമ്മേ, അച്ഛാ, ചേച്ചി
പക്ഷികൾ
ചരിത്രത്തിൽ
ഇടം നേടിയ ചരിത്രമേയില്ല…
അവയെയാരെങ്കിലും
കണ്ടെത്തുംവരെ! 

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.