22 December 2024, Sunday
KSFE Galaxy Chits Banner 2

ഹൃദയരാഗം

മിനി ഗോപിനാഥ്
April 24, 2022 3:30 am

പുഞ്ചിരിത്തോണി
അലകളാൽ തീർത്ത
ഹൃദയമിന്നെന്നിൽ
തുടിതാളമായി.

കാതിൽ മൂളുന്നൊരീ
പുളകാർദ്രഗാനം
പണ്ടെന്നോ
കരളിൽ കോറിയ
അദൃശ്യരാഗം.

അടങ്ങാത്തൊരാ
നിർവൃതിയിൽ
കവർന്ന ഗാനമേ,
എന്നിൽ നീ ഉതിർക്കുമീ
പ്രാണനിന്നേതു ശ്രുതി?

മർമ്മരങ്ങളിലുതിരു-
മീമൃദു മന്ത്രണങ്ങൾ
ഞാനെന്ന ഗാനത്തിൻ
ജീവനിൽ വിരിയുന്ന
വർണ്ണഗീതം.

കാണാത്ത ലോകത്തെ
കാണുവാനെന്നെ
പ്രാപ്തയാക്കുമീ-
ആഴിതന്നാഴമാം
മഴവില്ലഴകേ
പ്രപഞ്ചസാരമേ… !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.