14 January 2026, Wednesday

Related news

January 14, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

മുല്ലപ്പൂവിന് പൊന്നുംവില

ഡാലിയ ജേക്കബ്
ആലപ്പുഴ
December 17, 2024 10:48 pm

സംസ്ഥാനത്ത് മുല്ലപ്പൂ വില കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഒരുകിലോ മുല്ലപ്പൂവിന്റെ വില 6,000 രൂപയിലെത്തി. ഇന്നലെ ആലപ്പുഴയിൽ 5000 രൂപയായിരുന്നു വില. ഒരു മുഴം മുല്ലപ്പൂവ് വേണമെങ്കിൽ 200 രൂപ നൽകണം. മുൻപും ശൈത്യകാലത്ത് മുല്ലപ്പൂവിന് വില ഉയരുമായിരുന്നെങ്കിലും ആദ്യമായാണ് ഇത്രയധികം മുല്ലപ്പൂവിന് നൽകേണ്ടി വരുന്നത്. 

തമിഴ്‌നാട്ടിൽ ഫിൻജാൽ ചുഴലിക്കാറ്റിൽ മുല്ലപ്പൂ കൃഷിയിൽ വ്യാപക നാശം ഉണ്ടായതോടെയാണ് ഡിസംബർ ആദ്യവാരം മുതൽ തന്നെ വില കുത്തനെ കൂടിയത്. സീസണിൽ വില ഉയരുന്നത് പതിവാണെങ്കിലും ഇത്തവണ തിരിച്ചടിയായത് ഫിൻജാൽ ചുഴലിക്കാറ്റിലുണ്ടായ വ്യാപക കൃഷിനാശമാണ്. ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത മഴയിൽ ഏക്കറുകണക്കിന് മുല്ലപ്പൂവ് കൃഷി നശിച്ചിരുന്നു. ഇതിനുപുറമേ സംസ്ഥാനത്ത് വിവാഹ സീസണായതും വില വർദ്ധനവിന് കാരണമായെന്ന് 18 വർഷമായി ആലപ്പുഴ നഗരത്തിൽ പൂക്കച്ചവടം നടത്തുന്ന ബീന പറയുന്നു. 

തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലാണ് മുല്ലപ്പൂവ് കൃഷി കൂടുതലായി നടക്കുന്നത്. ചുഴലിക്കാറ്റിനെ തുടർന്ന് തെക്കൻ ജില്ലയിലുണ്ടായ കനത്ത മഴയിൽ ഏക്കറുകണക്കിന് മുല്ലപ്പൂവ് കൃഷി നശിച്ചിരുന്നു. ഡിംണ്ടിഗൽ, നിലക്കോട്ട എന്നിവിടങ്ങളിലെ പൂപ്പാടങ്ങളിലും കൃഷിനാശം വ്യാപകമാണ്. ശൈത്യകാലം ആയതിനാൽ വില ഇനിയും കൂടാൻ സാദ്ധ്യതയുണ്ട്.
നിലവിലെ സാഹചര്യത്തിൽ ജനുവരി പകുതിവരെ വില ഉയർന്നേക്കാം. പൂവിന്റെ വലുപ്പക്കുറവും തിരിച്ചടിയായിട്ടുണ്ട്. തീർത്ഥാടനകാലവും വിവാഹ സീസണുമായതിനാൽ പറയുന്ന വില കൊടുത്ത് മുല്ലപ്പൂവ് വാങ്ങുന്നവരുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.