25 December 2024, Wednesday
KSFE Galaxy Chits Banner 2

സുന്ദരിയമ്മ കൊലക്കേസിൽ കോടതി വെറുതെ വിട്ടയാൾ കുട്ടികളെ തട്ടിക്കൊണ്ടു പോയ കേസിൽ പിടിയിൽ

Janayugom Webdesk
കോഴിക്കോട്
November 11, 2021 1:57 pm

സുന്ദരിയമ്മ കൊലക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയ യുവാവ് കുറ്റിച്ചിറയില്‍ നിന്നും പന്ത്രണ്ടും ‚പത്തും, എട്ടും വയസ്സുള്ള ഉള്ള കുട്ടികളെ തട്ടിക്കൊണ്ടു പോയ കേസിൽ പിടിയിൽ. . ചക്കുംകടവ് നായ് പാലം സ്വദേശിയായ ജയേഷ് എന്ന ജബ്ബാറിനെയാണ് ടൗണ്‍ പൊലിസ് പിടികൂടിയത്.
2012 ജൂലൈ 21ന് കണ്ണഞ്ചേരിയിൽ സുന്ദരിയമ്മ കൊല ചെയ്യപ്പെട്ട കേസിലെ പ്രതിയായിരുന്നു ഇയാൾ. ക്രൈംബ്രാഞ്ച്​ പിടികൂടിയ ഇയാെളെ പിന്നീട്​ കോടതി വെറുതെ വിടുകയായിരുന്നു.
ഒക്ടോബർ 26 നായിരുന്നു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. ട്യൂഷന്‍ ക്ലാസിലേക്ക് പോയ കുട്ടികളെ പ്രതി വളര്‍ത്തു മീനിനെ വാങ്ങി തരാം എന്ന് പറഞ്ഞു കുറ്റിച്ചിറയില്‍ നിന്നും ഗുജറാത്തി സ്ട്രീറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് തട്ടി കൊണ്ടുപോവുകയായിരുന്നു. ഇതില്‍ രണ്ടു കുട്ടികള്‍ ഗുജറാത്തി സ്ട്രീറ്റില്‍ നിന്നും ഓടി പോവുകയും 10 വയസ്സുകാരനെ ഇയാള്‍ നിര്‍ത്തിയിട്ട ഗുഡ്സ് വണ്ടിയില്‍ കയറ്റി ഇരുത്തുകയുമായിരുന്നു. ഒരു കാര്‍ വരുമെന്നും അതില്‍ കയറി നമുക്ക് ബീച്ചിലൂടെ കറങ്ങാം എന്നും പറഞ്ഞതില്‍ കുട്ടി പേടിച്ച് ഗുഡ്സില്‍ നിന്ന് ഇറങ്ങി ഓടി ഓടിരക്ഷപ്പെടുകയായിരുന്നു. അന്വേഷണത്തിനിടെ കുട്ടികളുടെ മൊഴിയില്‍ നിന്നും സിസിടിവി പരിശോധനയിലൂടെയും പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് നവംബർ 9 ന് രാത്രി മുഖദാറില്‍ വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ടൗണ്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ഷൈജു. സി, സുനില്‍കുമാര്‍, സീനിയര്‍ സിപിഒ സജേഷ് കുമാര്‍, സിപിഒ മാരായ, പ്രബീഷ്, ഷിജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

 


തെളിവുകളുെടെ അഭാവത്തിലാണ് സുന്ദരിയമ്മ കൊലക്കേസിൽ ജയേഷിനെ മാറാട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാര്‍ വെറുതെ വിട്ടത്. സംഭവം നടക്കുമ്പോൾ മീഞ്ചന്തക്കടുത്തുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്നു ജയേഷ്​. പുലര്‍ച്ചെയായിരുന്നു ഹോട്ടലുകളില്‍ പലഹാരം വിറ്റ് ഉപജീവനം നടത്തുന്ന സുന്ദരിയമ്മ കൊല്ലപ്പെടുന്നത്. ലോക്കൽ പൊലിസിന് പ്രതിയെ കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്ന് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തു. തുടർന്നാണ് കേസിൽ ജയേഷ് അറസ്റ്റിലാവുന്നത്. പിന്നീട് ജയേഷിനെ വെറുതെ വിടുകയായിരുന്നു. ഇതേത്തുടർന്ന്
ഈ സംഭവത്തെ ആധാരമാക്കി ജീവൻ ജോബ് തോമസിന്റെ തിരക്കഥയിൽ ടൊവിനോ തോമസിനെ നായകനാക്കി ഒരു കുപ്രസിദ്ധ പയ്യൻ എന്ന പേരിൽ മധുപാൽ സിനിമയുമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.