22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

ബീഹാറിലെ ജെഡിയു-ആര്‍ജെഡി സഖ്യം;കടുത്ത ആശങ്കയില്‍ ബിജെപി

Janayugom Webdesk
ന്യൂഡല്‍ഹി
September 7, 2022 3:03 pm

ബീഹാറില്‍ എന്‍ഡിഎ സഖ്യത്തില്‍ നിന്നു നിതീഷ്കുമാറും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ ജനതാദള്‍ (യു)വും മാറി മഹാസഖ്യത്തിന്‍റെ ഭാഗമായി ആര്‍ജെഡിയുമായി സഖ്യത്തിലേര്‍പ്പെട്ട് ബീഹാറില്‍ വീണ്ടും അധികരാത്തില്‍ എത്തിയതിനുശേഷം ബിജെപി നേതൃത്വം ആകെ ആശങ്കയിലാണ്. ബിഹാറിൽ എൻ ഡി എ സഖ്യത്തിൽ നിന്നും ജെ ഡി യു പുറത്ത് കടന്ന ശേഷം ആദ്യ ബിഹാർ സന്ദർശനത്തിന് തയ്യാറെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ.

ബിഹാറിലെ മുസ്ലീം സ്വാധീന മേഖലയായ സീമാഞ്ചൽ ആണ് അമിത് ഷായുടെ ലക്ഷ്യം. സപ്റ്റംബർ 23, 24 തീയതികളിൽ ഇവിടെ രണ്ട് റാലികളെ അമിത് ഷാ അബിസംബോധന ചെയ്യും. പുർണിയ മേഖലയിലും കിഷൻഗഞ്ച് മേഖലയിലുമാണ് റാലികൾ നടത്തുന്നത്. അമിത് ഷാഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ഏറെ ഭയാശങ്കടോടെയാണ് ജെ ഡി യു ‑ആർ ജെ ഡി സഖ്യം നോക്കി കാണുന്നത്. ബി ജെ പിയുടെ കോർ ഗ്രൂപ്പിന്റെ യോഗത്തിനായാണ് അമിത് ഷാ പാട്നയിൽ എത്തുന്നത്. സംസ്ഥാനത്തെ 200 നിയമസഭ മണ്ഡലങ്ങൾ സന്ദർശിക്കുന്ന പാർട്ടിയുടെ മുതിർന്ന നേതാക്കളുടെ പ്രവർത്തനങ്ങളെ അദ്ദേഹം അവലോകനം ചെയ്യും. അതിന് ശേഷമാകും സീമാഞ്ചൽ മേഖലയിലെ റാലികളിൽ പങ്കെടുക്കുക’, പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

സീമാഞ്ചൽ മേഖലയിൽ 35 മുതൽ 70 ശതമാനം വരെയാണ് മുസ്ലീം ജനസംഖ്യ. 2019 ലെ തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം വലിയ മുന്നേറ്റമായിരുന്നു ഇവിടെ കാഴ്ച വെച്ചത്. വർഗീയ ധ്രൂവീകരണമെന്ന ബി ജെ പി തന്ത്രമായിരുന്നു ഇവിടെ ഫലിച്ചത്. പ്രദേശത്തെ നാലിൽ മൂന്ന് സീറ്റുകളും എൻ ഡി എയ്ക്കായിരുന്നു ലഭിച്ചത്. ഒരു സീറ്റ് ജെ ഡി യുവാണ് നേടിയത്. ബി ജെ പിയിൽ നിന്നും ജെ ഡി യുവിലെത്തിയ നേതാവായിരുന്നു വിജയിച്ചത്.ദേശീയ തലത്തിൽ എൻ ഡി എ സഖ്യത്തിനെതിരെ പ്രതിപക്ഷ സഖ്യം കെട്ടിപടുക്കാനുള്ള തീവ്ര ശ്രമങ്ങൾ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്നതിനിടെയാണ് അമിത് ഷായുടെ നിർണായക നീക്കമെന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസം സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ,സി പി എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാർ, ആർ ജെ ഡി നേതാവ് ശരദ് യാദവ് എന്നിവരെ നിതീഷ് സന്ദർശിച്ചിരുന്നു. നിതീഷ് കുമാർ ഇപ്പോഴും ഡില്ലിയിൽ തുടരുകയാണ്. .അതേസമയം അമിത് ഷായുടെ ബിഹാർ സന്ദർശനത്തിനെതിരെ ജെ ഡി യു രൂക്ഷവിമർശനവുമായി രംഗത്തെത്തി. വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് അമിത് ഷാ നടത്തുന്നതെന്നും സംസ്ഥാനത്തെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും പാർട്ടി ദേശീയ അധ്യക്ഷൻ ലലൻ സിംഗ് പ്രതികരിച്ചു.

അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ മഹാസഖ്യം സംസ്ഥാനത്തെ 40 സീറ്റിലും അട്ടിമറി വിജയം സ്വന്തമാക്കുമെന്നും ലലൻ പ്രതികരിച്ചു. മഹാസഖ്യത്തിന് 62 ശതമാനം വോട്ടർമാരുടെ പിന്തുണ ഉണ്ട്. ബി ജെ പിയെ വീഴ്ത്താൻ മഹാസഖ്യത്തിന് സാധിക്കും. ലോക്സഭ തിരഞ്ഞെടുപ്പിൽ 75 ശതമാനം പിന്തുണ നേടാാൻ തങ്ങൾക്ക് സാധിക്കുമെന്നും ലലൻ സിംഗ് പറഞ്ഞു. ബിഹാറിൽ സംഘർഷം സൃഷ്ടിക്കാനുള്ള ബി ജെ പിയുടേയും അമിത് ഷായുടെയും ശ്രമങ്ങളെ ശക്തമായ രീതിയിൽ തന്നെ പ്രതിരോധിക്കുമെന്ന് ആർ ജെ ഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പ്രതികരിച്ചു.

Eng­lish Sum­ma­ry: JDU-RJD alliance in Bihar; BJP is worried

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.