21 January 2026, Wednesday

Related news

December 6, 2025
November 17, 2025
September 7, 2025
July 24, 2025
July 7, 2025
June 30, 2025
June 9, 2025
April 18, 2025
April 17, 2025
March 9, 2025

പ്രിയപ്പെട്ട സഹോദരി അറിയുവാൻ!!തന്റെ പുതിയ സിനിമകളെ പറ്റിയുള്ള യൂട്യൂബ് വിഡിയോയെ തിരുത്തി ജീത്തു ജോസഫിന്റെ കമന്റ്‌

Janayugom Webdesk
October 5, 2023 7:03 pm

മലയാള സിനിമയുടെ നാഴികകല്ലുകളിൽ ഇടം നേടിയ ഒരുപിടി നല്ല സിനിമകൾ ഒരുക്കിയ സംവിധായകനാണ് ജീത്തു ജോസഫ്. നിലവിൽ രണ്ട് സിനിമകളാണ് ജീത്തു ജോസഫിന്റെതായി അനൗൺസ് ചെയ്തിട്ടുള്ളത്. ’ നേര് ’ എന്ന മോഹൻലാൽ ചിത്രവും ‘നുണക്കുഴി ’ എന്ന ബേസിൽ ജോസഫ് ചിത്രവുമാണത്. രണ്ട് സിനിമകളും പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ സമ്മാനിക്കുന്നവയുമാണ്.നേര് ഷൂട്ട്‌ കഴിഞ്ഞു പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകളിലാണ്, നുണക്കുഴി വരും നാളുകളിൽ ഷൂട്ട് തുടങ്ങും

അടുത്തിടെ തന്റെ രണ്ട് ചിത്രങ്ങളെയും കുറിച്ച് വന്ന ഒരു യുട്യൂബ് വീഡിയോക്ക് ചുവടെ ജീത്തു ജോസഫ് നൽകിയ കമന്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ് ഇപ്പോൾ. ‘നേരും’ ’ നുണക്കുഴി’ യും സസ്പെൻസ് ചിത്രങ്ങൾ എന്നായിരുന്നു വീഡിയോയുടെ ഉള്ളടക്കം. മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിൽ ആയിരുന്നു വീഡിയോ അപ്‌ലോഡ് ചെയ്തത്. വീഡിയോയിൽ അങ്കർ പറഞ്ഞതിനെ തിരുത്തി ജീത്തു ജോസഫ് കമന്റ്‌ ചെയ്തത് ഇങ്ങനെ.

“പ്രിയപ്പെട്ട സഹോദരി അറിയുവാൻ “നേരും ” “നുണക്കുഴി” യിലും ഒരു സസ്പെൻസും ഇല്ല. നേര് ഇമോഷണൽ ഡ്രാമയും നുണക്കുഴി ഒരു ഡാർക്ക് ഹ്യൂമർ സിനിമയുമാണ്. ത്രില്ലറുകളും സസ്പെൻസുകളും സ്ഥിരമായി എടുത്ത് മനസ്സ് മടക്കുമ്പോൾ വിത്യസ്ഥമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിൻ്റെ ഭാഗമായി മാറി ചിന്തിച്ചതാണ്. പ്രാർത്ഥിക്കണം , സഹകരിക്കണം. എന്ന് സദയം ജീത്തു ജോസഫ്”.

Eng­lish Sum­ma­ry: Jeethu Joseph com­ment on Nunakkuzhi Movie

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.