23 January 2026, Friday

Related news

January 22, 2026
January 21, 2026
January 17, 2026
January 17, 2026
January 10, 2026
January 7, 2026
January 7, 2026
January 1, 2026
December 28, 2025
December 26, 2025

ജെൻസൺ ഇനി ഓർമ്മകളിൽ;മൃതദേഹം സംസ്ക്കരിച്ചു

Janayugom Webdesk
കൽപറ്റ
September 12, 2024 7:33 pm

വയനാട് ഉരുള്‍പൊട്ടലില്‍ കുടുംബത്ത നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരൻ ജന്‍സന്റെ മൃതദേഹം സംസക്കരിച്ചു.ആശുപത്രിയിലെത്തിച്ച് ശ്രൂതിയെ കാണിച്ചതിന് ശേഷമാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്.ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തുന്ന കാഴ്ചയായിരുന്നു ജന്‍സന്റെ വീട്ടില്‍.അവസാനമായി ജന്‍സനെ കാണാനെത്തിയവരെല്ലാം ഈറന്‍ കണ്ണുകളോടെയാണ് മടങ്ങിയത്.

കഴിഞ്ഞ ദിവസം ശ്രുതിക്കും ബന്ധുക്കള്‍ക്കുമൊപ്പം സഞ്ചരിക്കുകയായിരുന്ന ജന്‍സന്റെ വാനില്‍ ഒരു ബസ് വന്ന് ഇടിക്കുകയായിരുന്നു.അമിതമായി രക്തസ്രാവം അനുഭവപ്പെട്ട ജന്‍സനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.അപകടത്തില്‍ ശ്രുതിക്കും പരിക്കേറ്റിരുന്നു.കാലിന് പരിക്കേറ്റ ശ്രുതി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.ഈ മാസമാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്.വയനാട് ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അമ്മയെയും അച്ഛനെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിയുടെ ഏക പ്രതീക്ഷയായിരുന്നു ജന്‍സണ്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.