22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 12, 2024
November 13, 2024
September 8, 2024
June 16, 2024
April 20, 2024
February 17, 2024
February 13, 2024
October 1, 2023
September 5, 2023
August 1, 2023

വിക്കിപീഡിയ വില്‍ക്കാനില്ലെന്ന് ജിമ്മി വെയ്‍ൽസ്

Janayugom Webdesk
ന്യൂയോര്‍ക്ക്
December 22, 2022 8:22 am

സൗജന്യ ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയ വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് സ്ഥാപകനായ ജിമ്മി വെയ്‍ൽസ്. സൗജന്യ ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്റർ മേധാവി ഇലോൺ മസ്‌കിനോടുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജിമ്മി. മസ്കിനെ ടാഗ് ചെയ്തുകൊണ്ട് വിക്കിപീഡിയക്ക് എത്ര രൂപയാകുമെന്ന ഒരു മാധ്യമപ്രവർത്തകന് മറുപടിയായാണ് ജിമ്മി വെയ്ല്‍സിന്റെ പ്രതികരണം. 

ട്വിറ്റർ ഫയൽസ് എന്ന പേജ് വിക്കിപീഡിയയിൽ നിന്ന് നീക്കം ചെയ്തതിനെതിരെ മസ്ക് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.
ട്വിറ്റർ ഫയൽസ്’ നീക്കം ചെയ്തതിനെ ശക്തമായ ഭാഷയിൽ വിമർശിച്ച മസ്ക് വിക്കിപീഡിയയുടെ ഇടതുപക്ഷ പക്ഷപാതമാണ് പിന്നിലെന്നും ആരോപിച്ചിരുന്നു. ജിമ്മി വെയ്ല്‍സും മസ്കും മുമ്പും പലതവണ സമൂഹ മാധ്യമങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. 

അതേസമയം, ട്വിറ്റർ മേധാവി സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നതിന്റെ സൂചനയും മസ്ക് നല്‍കിയിട്ടുണ്ട്.‘ആ ജോലി ഏറ്റെടുക്കാൻ വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാൽ ഉടൻ ഞാൻ സിഇഒ സ്ഥാനം രാജിവെക്കും! അതിനുശേഷം, ഞാൻ സോഫ്റ്റ് വേര്‍ — സെർവർ ടീമുകളെ പ്രവർത്തിപ്പിക്കുമെന്നായിരുന്നു മസ്കിന്റെ ട്വീറ്റ്. 

Eng­lish Summary:Jimmy Wales says Wikipedia is not for sale
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.