ജമ്മു കശ്മിര്‍ മുന്‍ മുഖ്യമന്ത്രിമാരുടെ പ്രത്യേക സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറുക്ക് അബ്ദുള്ള, മകനും പാര്‍ട്ടി വൈസ് പ്രസിഡന്റുമായ ഒമര്‍ അബ്ദുള്ള ‚പിഡിപി നേതാവ് മെഹബുബ മുഫ്തി, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് തുടങ്ങിയവരുടെയും സുരക്ഷയും പിന്‍വലിക്കും.
തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറുപടിയാണിതെന്നും നടപടി തികച്ചും രാഷ്ട്രീയമാണെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. ഇതുകൊണ്ടൊന്നും സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ നിന്ന് തങ്ങളെ പിന്‍വലിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സുരക്ഷ പിന്‍വലിക്കുന്ന കാര്യം ഔദ്യോഗികമായി തങ്ങളെ അറിയിച്ചിട്ടല്ലെന്നും ഞങ്ങളുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്കുന്നില്ലെന്നും മെഹബുബ മുഫ്തി അഭിപ്രായപ്പെട്ടു.
നിലവില്‍ ഫറുക്ക് അബ്ദുള്ളയ്ക്കും ഗുലാം നബി ആസാദിനും എസ്എസ് ജി സുരക്ഷ നല്‍കുന്നുണ്ട്.
English Summary: Centre government decided to withdraw NSG from J&K CMs
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.