5 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 2, 2025
March 24, 2025
March 21, 2025
March 19, 2025
March 17, 2025
February 28, 2025
February 28, 2025
February 23, 2025
February 22, 2025
February 21, 2025

ജെഎന്‍യു സമരം: മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനം

Janayugom Webdesk
ന്യൂഡല്‍ഹി
August 23, 2024 11:18 pm

ജെഎന്‍എയുവിലെ വിദ്യാര്‍ത്ഥി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം. ഇന്ന് വൈകിട്ട് നാലുമണിയോടെ സര്‍വകലാശാലയിലെ പ്രധാന ഗേറ്റില്‍ വിദ്യാര്‍ഥി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാള പത്ര, ദൃശ്യ മാധ്യമ പ്രവര്‍ത്തകരെ സെക്യൂരിറ്റി ജീവനക്കാര്‍ അന്യായമായി തടഞ്ഞ് കയ്യേറ്റം ചെയ്യുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരായ ആര്‍ അച്യുതന്‍, മോഹന്‍ കുമാര്‍ എന്നിവര്‍ക്ക് മര്‍ദനമേറ്റു. ഫോട്ടോഗ്രാഫര്‍ പി വി സുജിത്തിനെ മര്‍ദിക്കുകയും കാമറ പിടിച്ചു വാങ്ങുകയും ചെയ്തു. മര്‍ദനം തടയാന്‍ ശ്രമിച്ച ശരണ്യ ഭുവനചന്ദ്രന് നേരെ സെക്യൂരിറ്റി ജീവനക്കാര്‍ അസഭ്യവര്‍ഷം നടത്തി. അതിക്രമ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കാമറകള്‍ പിടിച്ചുവാങ്ങി തകര്‍ക്കാനും ശ്രമമുണ്ടായി. കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ ഇടപെട്ടാണ് സെക്യൂരിറ്റി ജീവനക്കാര്‍ പിടിച്ചുവച്ച കാമറകള്‍ വിട്ടുനല്‍കിയത്.

സംഭവത്തില്‍ കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം പ്രതിഷേധിച്ചു. അക്രമ സ്വഭാവമുള്ളവരെ സെക്യൂരിറ്റി ജോലിക്കു നിര്‍ത്തുന്നത് ഉചിതമല്ല. ഇവരെ പുറത്താക്കുകയും നിയമ നടപടി സ്വീകരിക്കുകയും വേണം. പൊലീസ് നടപടി ഉറപ്പാക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.
മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം അത്യന്തം അപലപനീയമെന്ന് സിപിഐ രാജ്യസഭാംഗം പി സന്തോഷ് കുമാര്‍ പറഞ്ഞു.
കുറ്റക്കാരായ സുരക്ഷാ ജീവനക്കാര്‍ക്കെതിരെയും അവര്‍ക്ക് ഇത്തരമൊരു നിര്‍ദേശം നല്‍കിയവര്‍ക്കെതിരെയും അടിയന്തരമായി അന്വേഷണം നടത്തി നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Kerala State - Students Savings Scheme

TOP NEWS

April 5, 2025
April 5, 2025
April 5, 2025
April 5, 2025
April 4, 2025
April 4, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.