ഇന്‍സ്റ്റാഗ്രാമിലൂടെയുള്ള തൊഴില്‍തട്ടിപ്പില്‍ ഡല്‍ഹി സ്വദേശിനിയായ യുവതിക്ക് നഷ്ടമായത് 8.6 ലക്ഷം രൂപ. ഇൻസ്റ്റാഗ്രാമിലെ ഒരു തൊഴിൽ പരസ്യത്തിൽ ക്ലിക്ക് ചെയ്തതിനെത്തുടര്‍ന്നാണ് പണം നഷ്ടപ്പെട്ടതെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് 2022 ഡിസംബറിൽ യുവതിയുടെ ഭർത്താവ് ഇക്കാര്യം പൊലീസിൽ അറിയിക്കുകയും ചെയ്തു. ഇന്‍സ്റ്റാഗ്രാമിലെ ജോലിക്ക് അപേക്ഷിക്കുന്നുവെന്ന് കാണിച്ചുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു. പിന്നാലെ ‘എയർലൈൻജോബ്ആള്‍ന്ത്യ’ എന്ന മറ്റൊരു ഐഡിയിലേക്ക് കടന്നു. നിര്‍ദ്ദേശപ്രകാരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയും പിന്നാലെ പേര് വിവരങ്ങള്‍ നല്‍കുകയും ചെയ്തതായി യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
വിവരങ്ങൾ നൽകിയതിന് ശേഷം രാഹുൽ എന്നയാളിൽ നിന്ന് ഫോൺ വന്നു. ഇയാള്‍ രജിസ്ട്രേഷൻ ഫീസായി 750 രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ഇതിനുശേഷം ഗേറ്റ് പാസ് ഫീസ്, ഇൻഷുറൻസ്, സെക്യൂരിറ്റി പണം എന്നിങ്ങനെ 8.6 ലക്ഷത്തിലധികം രൂപ യുവതിയെക്കൊണ്ട് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. ഇയാള്‍ കൂടുതൽ പണം ആവശ്യപ്പെടുന്നത് തുടർന്നപ്പോള്‍ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു.
സംഭവത്തിനുപിന്നാലെ പ്രതിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹരിയാനയിലെ ഹിസാറിൽ നിന്നാണ് ഇയാള്‍ കൂടുതൽ പണം പിൻവലിച്ചതെന്ന് കണ്ടെത്തി. പ്രതിയുടെ മൊബൈൽ ഫോണും ഇതേ സംസ്ഥാനത്താണ്. തുടർന്ന് ടീം അംഗങ്ങൾ റെയ്ഡ് നടത്തി പ്രതികളെ പിടികൂടുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കോവിഡ് മഹാമാരിക്ക് പിന്നാലെയാണ് ജോലി തട്ടിപ്പ് ആരംഭിച്ചതെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
English Summary: Job scam through Instagram: Woman loses Rs 8.6 lakh
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.