റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെതിരെ ആഞ്ഞടിച്ച് ജോ ബൈഡൻ. പുടിൻ ഇനി ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ യോഗ്യനല്ലെന്ന് ബൈഡൻ പറഞ്ഞു. ഉക്രെയ്ൻ യുദ്ധം റഷ്യയുടെ തന്ത്രപരമായ പരാജയമാണെന്നും പുടിനെ വിമർശിച്ചുകൊണ്ട് ബൈഡൻ പറഞ്ഞു. പോളണ്ടിലെ വാർസോയിലെ പ്രസംഗത്തിലാണ് ബൈഡൻ പുടിനെ കടന്നാക്രമിച്ചത്. അതേസമയം റഷ്യയെ ആര് നയിക്കണം എന്ന് തീരുമാനിക്കേണ്ടത് റഷ്യക്കാരാണെന്ന് ക്രെംലിൻ തിരിച്ചടിച്ചു.
ഇതിനുപിന്നാലെ പുടിനെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്നല്ല ഉദ്ദേശിച്ചതെന്നും മറ്റ് രാജ്യങ്ങൾക്ക് മേൽ അധികാരം പ്രയോഗിക്കുന്നതിനെയാണ് ബൈഡൻ വിമർശിച്ചതെന്നും വ്യക്തമാക്കി വൈറ്റ്ഹൗസ് രംഗത്തെത്തി. ഇതിനിടെ, നാറ്റോയോട് കൂടുതൽ ആയുധം ആവശ്യപ്പെട്ട് ഉക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി രംഗത്തെത്തി. നാറ്റോയുടെ ഒരു ശതമാനം ആയുധമാണ് സുരക്ഷ മുൻനിർത്തി ആവശ്യപ്പെടുന്നതെന്ന് സെൻലസ്കി പറഞ്ഞു.
റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനെ യുദ്ധക്കുറ്റവാളിയെന്ന് വിളിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തയിരുന്നു. റഷ്യ ഉക്രെയ്നിൽ സൈനിക അധിനിവേശം തുടങ്ങിയ ശേഷം വ്യക്തിപരമായി പുടിനെതിരെ ഇത്തരമൊരു രൂക്ഷപരാമർശം ബൈഡൻ നടത്തുന്നത് ഇതാദ്യമായിരുന്നു. ഉക്രെയ്ന് സൈനികസഹായവുമായി ഒരു ബില്യൺ ഡോളറിന്റെ ആയുധങ്ങൾ അമേരിക്ക എത്തിച്ചു.
english summary;Joe Biden lashes out at Russian President Vladimir Putin
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.