പണി പൂർത്തിയായ സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ രണ്ടാം നില ഉടൻ പ്രവർത്തനമാരംഭിക്കണമന്ന് ജോയിന്റ് കൗൺസിൽ കുന്നത്തൂർ മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ താലുക്ക് ഓഫീസ് കോംപ്ലക്‌സിലേക്ക് കൊണ്ടുവരുന്നതിന് സത്വര നടപടികൾ ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ശാസ്താംകോട്ട ജെമിനി ഹൈറ്റ്സ് ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ രാജീവ് കുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഷാജി കാമ്പനാടിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജോയിന്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് ജി ഗിരീഷ് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റി അംഗളായ എ ഗ്രേഷ്യസ്, മനു വി കുറുപ്പ്, ജില്ലാ കമ്മറ്റി അംഗങ്ങളായ എം ഹാരീസ്, എം എസ് ശ്രീജിത്, മനോജ് കുമാർ, ആർ എസ് അനീഷ്, സുജ, ശീതൾ, സന്ധ്യാദേവി എന്നിവർ സമ്മേളനത്തില്‍ സംസാരിച്ചു. പ്രവർത്തന റിപ്പോർട്ട് മേഖലാ സെക്രട്ടറി കെ സന്തോഷും വരവ് ചെലവ് റിപ്പോർട്ട് ട്രഷറർ സെയ്ഫുദ്ദീനും അവതരിപ്പിച്ചു. രാഗേഷ് നന്ദി പറഞ്ഞു. ഭാരവാഹികള്‍: ഷാജി കടമ്പനാട് (പ്രസിഡന്റ്), എസ് പത്മകുമാർ, റോയി മോഹൻ, സുജ ശീതൾ (വൈസ് പ്രസിഡന്റുമാര്‍) കെ മനോജ് (സെക്രട്ടറി), സന്ധ്യാ ദേവി, ഷൈജു, സെയ്ഫുദ്ദീൻ (ജോ. സെക്രട്ടറിമാര്‍), രാഗേഷ് (ട്രഷറർ).
ചടയമംഗലം: വർഷങ്ങളായി ചടയമംഗലം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് നൽകിയ സ്ഥലത്ത് മിനിസിവിൽ സ്റ്റേഷൻ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് ജോയിന്റ് കൗൺസിൽ ചടയമംഗലം മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എൻ പ്രവീണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാജീവ്, സഞ്ജയന്‍, മേഖലാ കമ്മിറ്റി അംഗം സന്തോഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എസ് മണികണ്ഠൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ട് മേഖലാ സെക്രട്ടറി ഷെരീഫ് അവതരിപ്പിച്ചു. രാജീവ് നന്ദി പറഞ്ഞു.ഭാരവാഹികള്‍: എൻ പ്രവീണ്‍ (പ്രസിഡന്റ്), ഷെരീഫ് (സെക്രട്ടറി).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.