സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവൻഷൻ എഐടിയുസി സംസ്ഥാന സെക്രട്ടറി ആർ പ്രസാദ് ഉദ്ഘാടനം ചെയ്തു. ദേശവ്യാപകമായി തൊഴിലാളികൾ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്താൻ പോകുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കൺവൻഷൻ ചേർന്നത്. രാജ്യത്തെ തൊഴിൽ മേഖല കോർപ്പറേറ്റ് വല്‍ക്കരിക്കാനായി തൊഴിലാളി സൗഹൃദതൊഴിൽ നിയമങ്ങൾ ഇല്ലാതാക്കാനുള്ള മോദി സർക്കാരിന്റെ നീക്കത്തിനെതിനെതിരെയാണ് പ്രക്ഷോഭം.
ആലപ്പുഴ എൻ ജി ഒ യൂണിയൻ ഓഡിറ്റോറിയത്തിൽ ചേർന്ന കൺവൻഷനിൽ ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് പി ഡി ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. സി ഐ ടി യു ജില്ലാ സെക്രട്ടറി ഗാനകുമാർ സ്വാഗതം പറഞ്ഞു. എംഎല്‍എ മാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം ട്രേഡ് യൂണിയന്‍ നേതാക്കളായ വി മോഹൻദാസ്, ഡി പി മധു, ആർ അനിൽകുമാർ, എ എം ഷിറാസ് (എ ഐ ടി യു സി), സി വി ചന്ദ്രബാബു, വി എസ് മണി, മഹീന്ദ്രൻ (സി ഐ ടി യു), അശോക് കുമാർ, സജീവ് (ഐ എൻ ടി യു സി), ഗോവിന്ദൻ നമ്പൂതിരി, സി എസ് രമേശൻ (യു ടി യു സി), സലിം ബാബു (ടി യു സി ഐ), എം എ ബിന്ദു (എ ഐ യു ടി യു സി), കളത്തിൽ വിജയൻ (ടി യു സി സി) വിനോദിനി (സേവ) എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.