
സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് മുമ്പ് ഉപയോഗിച്ചിരുന്നതായി സംശയിക്കുന്ന ഗർഭ ആയുധ ശേഖരത്തിനെതിരെ ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും വ്യോമാക്രമണം. പാൽമിറയുടെ വടക്കൻ പർവതങ്ങളിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും സൂക്ഷിക്കാൻ ഉപയോഗിക്കുന്നതായി കരുതുന്ന ഭൂഗർഭ സൗകര്യം രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതായി ബ്രിട്ടന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. വോയേജർ ഇന്ധനം നിറയ്ക്കുന്ന ടാങ്കറിന്റെ പിന്തുണയോടെ ടൈഫൂൺ എഫ്ജിആര്‍4 കോംബാറ്റ് ജെറ്റുകളാണ് ആക്രമണം നടത്തിയത്.
പേവ്‌വേ ഗൈഡഡ് ബോംബുകൾ ഉപയോഗിച്ച് ഭൂഗര്‍ഭ കേന്ദ്രം തകര്‍ത്തതായും ഫലങ്ങളുടെ വിശദമായ വിലയിരുത്തല്‍ നടത്തുകയാണെന്നും ബ്രിട്ടന്‍ അറിയിച്ചു. എല്ലാ വിമാനങ്ങളും സുരക്ഷിതമായി തിരിച്ചെത്തിയെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഭൂഗര്‍ഭ സൗകര്യമുള്ള പ്രദേശം ജനവാസ കേന്ദ്രമല്ലെന്നും ആക്രമണം സാധരണക്കാരെ ദോഷകരമായി ബാധിച്ചിട്ടില്ലെന്നും ഇരുരാജ്യങ്ങളും അറിയിച്ചു. ഐഎസിന്റെ പുനരുജ്ജീവനത്തെ തടയുന്നതിന് സഖ്യകക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ യുകെ തയ്യാറാണെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.