23 January 2026, Friday

Related news

January 16, 2026
January 16, 2026
January 14, 2026
January 13, 2026
December 16, 2025
December 16, 2025
November 28, 2025
December 1, 2024
September 3, 2024
June 18, 2024

മുന്നണിമാറ്റം കേരള കോണ്‍ഗ്രസിന്റെ അജണ്ടയിലില്ലെന്ന് ജോസ് കെ മാണി

Janayugom Webdesk
കോട്ടയം
January 16, 2026 1:51 pm

കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് മടങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കുന്നതിനിടെ അത്തരം വാര്‍ത്തകളെ പൂര്‍ണമായും തള്ളി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോൺഗ്രസ് സംസ്ഥാന തലത്തിലുള്ള സ്റ്റിയറിംങ് കമ്മിറ്റി ആണ് ഇന്ന് കോട്ടയത്ത് നടന്നത്. ഈ യോഗത്തിനുശേഷമാണ് ജോസ് കെ മാണി ഇക്കാര്യം വ്യക്തമാക്കിയത്.

ജില്ലാ തലത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വിലയിരുത്തൽ നടന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. മൂന്ന് പ്രദേശങ്ങളിൽ ജാഥകൾ ഉണ്ട്. മുന്നണിമാറ്റം അജണ്ടയിലെ ഇല്ല. അത് ഒരിക്കലും തുറക്കാത്ത പുസ്‌തകം. തുറക്കുന്നവർ അത് വായിച്ചിട്ട് അടക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി താൻ യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

ഓരോ മണിക്കൂർ കൂടുമ്പോഴും നിലപാടുകൾ മാറ്റിപ്പറയുന്ന സ്വഭാവം കേരള കോൺഗ്രസിനില്ലെന്നും, പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾ സുതാര്യവും ഉറച്ചതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുന്നണി മാറ്റം സംബന്ധിച്ച പാർട്ടിയുടെ ഔദ്യോഗിക നിലപാട് ചെയർമാൻ ജോസ് കെ. മാണി നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്ന് റോഷി അഗസ്റ്റിൻ ഓർമ്മിപ്പിച്ചു. ചെയർമാൻ പറഞ്ഞതിനപ്പുറം തനിക്ക് ഈ വിഷയത്തിൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ബോധപൂർവ്വം സൃഷ്ടിച്ചെടുത്ത കെട്ടുകഥകളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും, ഇടതുമുന്നണിയിൽ ഉറച്ചുനിന്ന് പ്രവർത്തിക്കാനാണ് പാർട്ടിയുടെ തീരുമാനമെന്നും മന്ത്രി പ്രതികരിച്ചു. മാധ്യമങ്ങളിൽ വരുന്ന ഇത്തരം പ്രചാരണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.