യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ഇന്ന് ചുമതലയേൽക്കും. ലബനൻ തലസ്ഥാനമായ ബേയ്റൂട്ടിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് ശുശ്രൂഷകൾക്ക് തുടക്കമാവുക. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രതിനിധി സംഘം ചടങ്ങിൽ പങ്കെടുക്കാൻ ബേയ്റൂട്ടിൽ എത്തിയിട്ടുണ്ട്.
വിശ്വാസികളടക്കം അറുനൂറോളം പേരാണ് സ്ഥാനാരോഹണ ചടങ്ങുകൾക്ക് നേരിട്ട് സാക്ഷികളാവുക. രാത്രി 8.30നാണ് സ്ഥാനാരോഹണച്ചടങ്ങ്. ആകമാന സുറിയാനി സഭയുടെ തലവനായ പാത്രയർക്കീസ് ബാവ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ചടങ്ങ് നടക്കുന്ന ബേയ്റൂട്ടിൽ പുതുതായി നിർമിച്ച സെന്റ് മേരീസ് പാത്രയർക്കാ കത്തീഡ്രലിന്റെ കൂദാശാ കർമം ഇന്നലെ രാത്രി നിർവഹിച്ചു. ഇവിടെയാണ് സ്ഥാനാരോഹണച്ചടങ്ങ് ഇന്ന് നടക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.