3 March 2026, Tuesday

ജെഎസ്കെ വിവാദം; സിനിമാ സംഘടനകളുടെ പ്രതിഷേധം ആരംഭിച്ചു

Janayugom Webdesk
തിരുവനന്തപുരം
June 30, 2025 1:14 pm

ജെഎസ്കെ വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സിനിമ സംഘടനകളുടെ പ്രതിഷേധം. സുരേഷ് ഗോപി നായകനാകുന്ന ജാനകി VS സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിലെ പ്രധാനകഥാപാത്രത്തിൻറെയും സിനിമയിലെയും ജാനകി എന്ന പേര് മാറ്റണമെന്ന സെൻസർ ബോർഡ് നിർദേശത്തിന് എതിരെയാണ് പ്രതിഷേധം. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലെക്‌സിലെ റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തിന് മുന്നിലാണ് സമരം. സിനിമാപ്രവര്‍ത്തകരുടെ ട്രേഡ് യൂണിയന്‍ സംഘടനയായ ഫെഫ്ക, താരസംഘടനയായ അമ്മ, നിര്‍മാതാക്കളുടെ സംഘടന കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ ചേർന്നാണ് പ്രതിഷേധം നടത്തുന്നത്. 

പ്രതിഷേധക്കാർ പ്രതീകാത്മകമായ കത്രികകൾ കുപ്പത്തൊട്ടിയിൽ കളഞ്ഞു. സിനിമാ താരങ്ങളും നിര്‍മാതാക്കളും സംവിധായകരും അണിയറ പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.