18 November 2024, Monday
KSFE Galaxy Chits Banner 2

Related news

September 28, 2024
June 14, 2024
October 11, 2023
October 10, 2023
June 11, 2023
May 12, 2023
February 13, 2023
February 10, 2023
February 10, 2023
February 4, 2023

വിരമിച്ചാൽ ഉടൻ ചേംബർ ഒഴിയണം; ജഡ്ജിമാർക്ക് നിർദേശം

Janayugom Webdesk
കൊച്ചി
June 14, 2024 8:52 pm

ജഡ്ജിമാ‍ർ വിരമിക്കുമ്പോഴോ സ്ഥലംമാറി പോകുമ്പോഴോ പാലിക്കേണ്ട നടപടികൾ സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി ഹൈക്കോടതി. വിരമിക്കുന്ന ദിവസം തന്നെ ഹൈക്കോടതിയിലെ ചേംബർ ഒഴിയണമെന്നാണ് നിർദേശം. ഇക്കാര്യത്തിൽ പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. അടുത്തിടെ വിരമിച്ച ഹൈക്കോടതി ജഡ് ജി ചേംബർ ഒഴിയാത്തതിനെതിരെ അഭിഭാഷകൻ പരാതി നൽകിയതിന് പിന്നാലെയാണ് പൊതുമാനദണ്ഡം നിശ്ചയിച്ച് രജിസ്ട്രി സർക്കുലർ ഇറക്കിയത്.

ഇതനുസുരിച്ച് വിരമിക്കുന്ന ദിവസത്തിനു ശേഷം ജഡ് ജിമാർ ചേമ്പർ ഉപയോഗിക്കരുത്. ജഡ് ജി വിരമിച്ച് മൂന്നാമത്തെ പ്രവർത്തി ദിവസം വൈകുന്നേരം നാലരയ്ക്ക് മുൻപ് എല്ലാ കേസ് രേഖകളും ജീവനക്കാർ രജിസ്ട്രിക്ക് കൈമാറണം. എന്നാൽ സ്ഥലം മാറ്റപ്പെട്ട ജഡ് ജിയ്ക്ക് ചീഫ് ജസ്റ്റിസിന്‍റെ അനുമതിയോടെ നിശ്ചിത കാലത്തേക്ക് ചേമ്പർ ഉപയോഗിക്കാം. വിധി പറയാൻ മാറ്റി വച്ച കേസുകളുടെ ഒപ്പിട്ട ഉത്തരവുകൾ അവസാന പ്രവർത്തി ദിവസം തന്നെ രജിസ്ട്രിയ്ക്ക് കൈമാറണം.

വിരമിക്കുന്ന ജഡ് ജിമാർക്കും, സ്ഥലം മാറിപ്പോകുന്നവർക്കും ഇത് ബാധകമാണ്. വിധിന്യായം തയ്യാറാക്കിയിട്ടില്ലെങ്കിൽ ബന്ധപ്പെട്ട കേസ് രേഖകൾ രജിസ്ട്രിക്ക് നൽകണം. വിരമിച്ച് മൂന്നാം പ്രവർത്തി ദിനത്തിനു ശേഷം ബന്ധപ്പെട്ട ജഡ് ജിയുടെ പേരിലുളള ഉത്തരവുകൾ ജീവനക്കാർ വെബ്സൈറ്റിൽ ഇടരുത്. ചീഫ് ജസ്റ്റിസിന്റെ നിർദേശാനുസരണം ഹൈക്കോടതി രജിസ്ട്രാർ ജനറലാണ് മാർഗ നിർദേശങ്ങൾ ഇറക്കിയത്.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.