വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ അമേരിക്കയ്ക്ക് വിട്ടുകൊടുക്കുമെന്ന് ബ്രിട്ടൻ അറിയിച്ചു. അസാൻജിനെ കൈമാറാനുള്ള ഉത്തരവിൽ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ഒപ്പിട്ടു.
തീരുമാനത്തിനെതിരെ 14 ദിവസത്തിനുള്ളില്‍ അപ്പീൽ നല്കാൻ അസാന്‍ജിന് അവസരമുണ്ട്. അസാൻജിനെ വിട്ടുകൊടുക്കാൻ ലണ്ടനിലെ കോടതി നേരത്തെ ഉത്തരവ് ഇട്ടിരുന്നു.
അഫ്ഗാനിസ്ഥാനിലേയും ഇറാഖിലേയും യുഎസ് സൈനിക താവളങ്ങള്‍ സംബന്ധിച്ച് അഞ്ച് ലക്ഷം അതീവ രഹസ്യ രേഖകൾ പരസ്യപ്പെടുത്തിയതിന് അമേരിക്കയിൽ നിയമനടപടി നേരിടുകയാണ് ജൂലിയൻ അസാന്‍ജ്.
18 ക്രിമിനൽ കേസുകളാണ്ഇദ്ദേഹത്തിന് എതിരെ അമേരിക്കയിൽ ഉള്ളത്. 2010 ലാണ് അമേരിക്കയെ നടുക്കി ആയിരക്കണക്കിന് യുദ്ധരേഖകൾ അടക്കം വിക്കിലീക്സ് പുറത്തുവിട്ടത്. 2019 മുതൽ ലണ്ടൻ ജയിലിലാണ് അസാന്‍ജെ കഴിയുന്നത്.
English summary;Julian Assange
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.