
റീൽ ചിത്രീകരിക്കാനായി നദിയിൽ ചാടിയ യുവ വനിത ഡോക്ടർക്കായി തിരച്ചിൽ ഊര്‍ജിതമാക്കി. ഹൈദരാബാദ് സ്വദേശിനിയാണ് ഡോ. അനന്യ മോഹന്‍ റാവുവാണ്(26) ഒഴുക്കില്‍പ്പെട്ടത്. കർണാടകയിലെ കോപ്പാള ജില്ലയിലെ ഗംഗാവതിയിലാണ് സംഭവം. ചിത്രീകരണത്തിന്റെ ഭാഗമായി സമീപത്തുള്ള പാറക്കെട്ടിൽ നിന്നാണ് ഡോക്ടർ നദിയിലേയ്ക്ക് ചാടിയത്. ശക്തമായ അടിയൊഴുക്കില്‍ യുവതി ഒഴുകിപോവുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊലീസും അഗ്നിശമന സേനയും നാട്ടുകാരുടെ സഹായത്തോടെ നദിയിൽ സംയുക്തമായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഹൈദരാബാദിലെ നാംപള്ളി സ്വദേശിയാണ് കാണാതായ അനന്യ. യുവതിയെ കണ്ടെത്താൻ പത്ത് മണിക്കൂറിലധികം ശ്രമം നടത്തിയിട്ടും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ഡോക്ടർ പാറക്കെട്ടിൽ നിന്ന് ചാടുന്നതിന്റെ ദൃശ്യങ്ങൾ സുഹൃത്തിന്റെ മൊബൈൽ ഫോണിൽ പതിഞ്ഞിട്ടുണ്ട്. ഗംഗാവതി റൂറൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.