
എഫ്‌ഐഎച്ച് പുരുഷ ഹോക്കി ജൂനിയർ ലോകകപ്പിനുള്ള ഇന്ത്യയുടെ 18 അംഗ ടീമിനെ പ്രഖ്യാപിച്ചു. പി ആർ ശ്രീജേഷ് പരിശീലിപ്പിക്കുന്ന ടീം ചിലി, സ്വിറ്റ്‌സർലൻഡ്, ഒമാൻ എന്നിവരോടൊപ്പം പൂൾ ബിയിലാണ്. സുൽത്താൻ ഓഫ് ജോഹർ കപ്പിലെ മികച്ച പ്രകടനത്തിന് ശേഷം ഡിഫൻഡറും ഡ്രാഗ്ഫ്ലിക്കറുമായ രോഹിത്താണ് ടീമിനെ നയിക്കുക.
ഗോൾകീപ്പർമാരായ ബിക്രംജിത് സിങ്, പ്രിൻസ്ദീപ് സിങ്, പരിചയസമ്പന്നനായ പ്രതിരോധ താരം ആമിർ അലി തുടങ്ങിയവരുള്‍പ്പെടുന്ന സന്തുലിതമായ മിഡ്ഫീൽഡ് യൂണിറ്റ്, യുവ ഫോർവേഡ് ലൈൻ എന്നിവരടങ്ങുന്നതാണ് ടീം. തോളിനേറ്റ പരിക്കുമൂലം സ്റ്റാർ സ്ട്രൈക്കർ അരൈജീത് സിങ് ഹുണ്ടൽ കളിക്കില്ല. ഈ മാസം 28 മുതൽ ഡിസംബർ 10 വരെ ചെന്നൈയിലും മധുരയിലുമായാണ് ലോകകപ്പ് നടക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.