2 May 2024, Thursday

Related news

March 20, 2024
March 18, 2024
March 1, 2024
March 1, 2024
February 22, 2024
February 6, 2024
February 5, 2024
January 19, 2024
January 18, 2024
January 16, 2024

ഗോളടിച്ച് ഇന്ത്യൻ ടീമിൽ ഒരു താരോദയം: ഒസാമ അംഗീകാര നിറവിൽ

നഹാസ് എം നിസ്താർ 
പെരിന്തൽമണ്ണ
July 3, 2023 11:29 pm

കാൽപ്പന്തുകളിയെ നെഞ്ചേറ്റിയ മലപ്പുറത്തിന്റെ മണ്ണിൽ നിന്ന് ഇ­ന്ത്യൻ ടീമിലേക്ക് ഒരു താ­രോദയം. ഗോളടിച്ച് ഇ­ന്ത്യൻ ടീമിൽ ഇടം നേടിയ പെരിന്തൽമണ്ണക്കാരൻ ഒസാമയാണ് നാട്ടുകാരുടെ അഭിമാനമായത്. കൊൽക്കത്തയിൽ നടന്ന ദേ­ശീയ ജൂനിയർ നയന്‍സ് ഫു­ട്­ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ഗോവയ്ക്കെതിരെ മുഹമ്മദ് ഒസാമ നേടിയത് രണ്ടുമിന്നും ഗോളുകൾ. ഇതിലൂടെ ജൂനിയർ ന­യന്‍സ് ഇന്ത്യൻ ഫു­ട്ബോൾ ടീമിൽ ഇടം പിടിക്കുകയായിരുന്നു. ജൂനിയർ ടീം സെലക്ഷൻ ടീമിൽ പങ്കെടുത്ത ഒസാമയെ കേരള ടീമിലേയ്ക്കും തിര­ഞ്ഞെടുത്തിരുന്നു. കഴിഞ്ഞമാസം നടന്ന മത്സരത്തിൽ ഗോവയ്ക്കും പശ്ചിമബംഗാളിനും എ­തിരെ കളിച്ച് രണ്ടു ഗോളുകൾ ഗോവയ്ക്കെതിരെ നേടി. 

ഡിസംബറിൽ നേപ്പാളിലാണ് അടുത്ത കളി. ഇതിനുവേ­ണ്ട പരിശീലനത്തിലാണ് ഒ­സാമയിപ്പോൾ. മാതാവ് നഗരസഭാ കൗൺസിലറായ നിഷയാണ്. പിതാവ് പച്ചിരി സു­ബൈർ. സദ്ദാം സഹോദരനാണ്. ഒസാമയ്ക്ക് കുടുംബത്തിൽ നിന്നും നല്ല പ്രോത്സാഹനവും ലഭിക്കുന്നുണ്ട്.
പെരിന്തൽമണ്ണ മോഡേൺ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഒസാമ. ഒയാസിസ് ഫുട്ബോൾ അ­ക്കാദമിയിലാണ് പരിശീലനം നേടിയിരുന്നത്. പരിശീലകരായ രാജഗോപാലും ശിവഷൺമുഖനും കൂടെയുണ്ട്. ഇന്ത്യൻ ഫു­ട്­ബോൾ ടീമിനുവേണ്ടി അ­ന്താരാഷ്ട്ര മത്സരങ്ങൾ കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഒ­സാമ. മലബാറിൽ നിന്ന് ചെ­റുപ്രായത്തിൽത്തന്നെ ഇന്ത്യൻ ജേ­ഴ്സിയണിയാൻ ഭാഗ്യം ലഭിച്ച ഒസാമയാണ് ഇപ്പോൾ നാട്ടിലെ താരം. മലബാറിലെ നിരവധി സ്വീകരണ പരിപാടികളിൽ അനുഭവങ്ങൾ പറഞ്ഞ് ഓടി നടക്കുന്ന തിരക്കിലാണ് ഈ ഫുട്ബോളർ. 

Eng­lish Summary:Scoring goal, Osama in the Indi­an team
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.