
വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ മർദ്ദിച്ച കേസിൽ വഞ്ചിയൂർ പോലീസ് കുറ്റപത്രം സമർപ്പിച്ചു. അഡ്വ. ശ്യാമിലിയെ മർദ്ദിച്ച കേസിൽ അഡ്വ. ബെയ്ലിൻ ദാസിനെതിരെയാണ് കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മെയ് 13‑നാണ് ജൂനിയർ അഭിഭാഷകരുടെ തർക്കത്തിനിടെ മർദ്ദനമുണ്ടായത്. അടികൊണ്ട് താഴെ വീണിട്ടും എഴുന്നേൽപ്പിച്ച് വീണ്ടും മർദ്ദിക്കുകയായിരുന്നു. അടുത്ത മാസം 23‑ന് കോടതിയിൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കും. സംഭവത്തിനുശേഷം ഒളിവില്‍പോയ ബെയ്ലിൻ ദാസിനെ മൂന്നാം ദിവസമാണ് തിരുവനന്തപുരം സ്റ്റേഷൻ കടവിൽ നിന്ന് തുമ്പ പോലീസ് പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.