27 December 2025, Saturday

Related news

December 27, 2025
December 26, 2025
December 23, 2025
December 23, 2025
December 21, 2025
December 21, 2025
December 17, 2025
December 17, 2025
December 16, 2025
December 16, 2025

ഉയരങ്ങളില്‍ ജ്യോതിഷിന്റെ സ്മാഷ്

Janayugom Webdesk
കൊച്ചി
November 5, 2024 10:55 pm

പരിമിതികളെ ബാഡ‌്മിന്റൺ കോർട്ടിലെ തകർപ്പൻ പ്രകടനത്തിൽ മറികടക്കുകയാണ് ജ്യോതിഷ് എന്ന മുരിക്കുംവയലിലെ ഗവൺമെന്റ് എച്ച്എസ്എസ് പ്ലസ് വൺ വിദ്യാർത്ഥി. ജ്യോതിഷിന്റെ സ്വപ്നങ്ങളിൽ മുഴുവൻ ബാഡ‌്മിന്റനാണ്.
സംസ്ഥാന സ്കൂൾ കായികമേളയിൽ സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളുടെ ബാഡ്മിന്റൺ (14 വയസിന് മുകളിൽ) പങ്കെടുക്കാൻ കൊച്ചിയിലെത്തിയതാണ് ജ്യോതിഷ്. മാതാപിതാക്കളായ രജനിയും സുരേഷും സാമ്പത്തിക പരിമിതികൾക്കിടയിലും ജ്യോതിഷിന് പിന്തുണയേകുന്നു. 

ഏക സഹോദരൻ ശ്യാംകുമാർ ബംഗളൂരുവിൽ ഫുട്ബോൾ കോച്ചാണ്. മുണ്ടക്കയം റോസ് കോർട്ടിൽ കൂട്ടുകാരുടെ കളി കണ്ട് നിന്ന ജ്യോതിഷിന്റെ കഴിവിനെ ആദ്യം തിരിച്ചറിഞ്ഞത് പരിശീലകൻ ജാക്സൺ ആണ്. പിന്നീട് ഏഴ് മാസത്തെ കഠിന പരിശീലനം. അത് കൊണ്ടെത്തിച്ചത് സംസ്ഥാന കായികമേളയിൽ. ഫെദർ റാക്കറ്റും പ്ലാസ്റ്റിക് റാക്കറ്റും ഒരുപോലെ വഴങ്ങുന്ന ഈ താരം കൊച്ചിയിലെത്തിയത് തന്റെ പ്ലാസ്റ്റിക് റാക്കറ്റുമായാണ്.
സുമനസുകളുടെ സഹായം ഉണ്ടെങ്കിൽ ഫെദർ റാക്കറ്റ് വാങ്ങാനും കൂടുതൽ ഉയരങ്ങളിലെത്താനും ജ്യോതിഷിനാകുമെന്നാണ് പരീശിലകന്റെ വിശ്വാസം. 

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.