തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് നൽകിയ ഹർജി ഹെെക്കോടതി തള്ളി. കെ ബാബുവിന് എംഎൽഎയായി തുടരാമെന്ന് ജസ്റ്റിസ് പി ജി അജിത്കുമാർ വിധി പറഞ്ഞു.
യുഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ ബാബു മതചിഹ്നങ്ങൾ ദുരുപയോഗിച്ചെന്നായിരുന്നു കേസ്. ഹർജിയിലെ ആക്ഷേപങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ല, വോട്ടർമാർക്ക് സ്ലിപ്പ് നൽകി എന്നതിന് തെളിവില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് കെ ബാബു പ്രതികരിച്ചു.
ഹൈക്കോടതിയുടേത് വിചിത്ര വിധിയെന്ന് എം സ്വരാജ് പറഞ്ഞു. വിധി ജനാധിപത്യത്തെ ദുർബലപ്പെടുത്തും. തെറ്റായ സന്ദേശം സമൂഹത്തിന് പകർന്നു നൽകും. ഹൈക്കോടതിയിൽ തെളിവുകളെല്ലാം ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും സ്വരാജ് പറഞ്ഞു.
English Summary: K Babu’s election was upheld
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.