8 November 2025, Saturday

കെ ബാബുവിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി

Janayugom Webdesk
കൊച്ചി
January 31, 2024 4:43 pm

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തൃപ്പൂണിത്തുറ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ ബാബുവിന്റെ സ്വത്ത് കണ്ടുകെട്ടി. 25.82 ലക്ഷം രൂപയുടെ സ്വത്താണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. 2007മുതൽ 2017 വരെയുള്ള കാലയളവിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന കേസിലാണ് നടപടി. നേരത്തെ കേസുമായി ബന്ധപ്പെട്ട് കെ ബാബുവിനെ കൊച്ചിയിലെ ഓഫീസിൽ വിളിച്ച് വരുത്തി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. മുൻപ് അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ ബാബുവിനെതിരെ വിജിലൻസ് കേസെടുത്തിരുന്നു. നൂറ് കോടിയുടെ സ്വത്തുണ്ടെന്നും ഇതിൽ 41 ശതമാനം അനധികൃതമായി സമ്പാദിച്ചതാണെന്നും കാട്ടി 2018ൽ കെ ബാബുവിനെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഏറ്റെടുത്ത് കെ ബാബുവിനെ ഇഡി ചോദ്യം ചെയ്തത്. മന്ത്രിയായിരുന്ന സമയത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതാണ് കെ ബാബുവിനെതിരായ പ്രധാന ആരോപണം. കേസന്വേഷണത്തിന്റെ ഭാഗമാണ് നടപടിയെന്ന് ഇഡി വ്യക്തമാക്കി. 

Eng­lish Sum­ma­ry: ED con­fis­cat­ed K Babu’s property

You may also like this video

Kerala State - Students Savings Scheme

TOP NEWS

November 8, 2025
November 8, 2025
November 8, 2025
November 8, 2025
November 8, 2025
November 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.