കേരളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പ്രഗത്ഭനായ തത്വചിന്തകനായിരുന്നു കെ ദാമോദരനെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടിവ് അംഗം അഡ്വ. കെ പ്രകാശ് ബാബു. കെ ദാമോദരൻ അക്കാദമിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ തത്വചിന്ത രംഗത്ത് നിരവധി സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് സാധിച്ചു. ഇന്ത്യയുടെ സാമൂഹികഘടനയും രാജ്യത്തിന്റെ പൈതൃകവും ഇത്രയും വിശദമായി പഠിക്കുകയും അത് വിശകലനം ചെയ്യുകയും ചെയ്ത മറ്റൊരു തത്വചിന്തകൻ ഇല്ലെന്ന് തന്നെ പറയാം. കെ ദാമോദരൻ പൊതുപ്രവർത്തനരംഗത്ത് എത്തിയത് അദ്ദേഹത്തിന്റെ ദേശീയബോധത്തിൽ നിന്നുള്ള പ്രചോദനത്തിന്റെ ഭാഗമായാണെന്ന് പ്രകാശ് ബാബു കൂട്ടിച്ചേർത്തു.
കെ ദാമോദരൻ അക്കാദമിയും സിപിഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ സിപിഐ ജില്ലാസെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി എൻ ജയദേവൻ അക്കാദമി ലോഗോ പ്രകാശനം ചെയ്തു. കെ ദാമോദരൻ സാഹിത്യ പുരസ്കാരം യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ, ഗ്രന്ഥകർത്താവ് വി എം ദേവദാസിന്റെ പ്രതിനിധിക്ക് നൽകി. കവി മാധവൻ പുറച്ചേരി, യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഇ എം സതീശൻ, അഡ്വ. പി മുഹമ്മദ് ബഷീർ, കെ കെ സുധീരൻ എന്നിവർ സംസാരിച്ചു.
English Summary: K Damodaran Eminent Philosopher: Adv. K Prakash Babu
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.