സുപ്രീംകോടതി ഇടപെടൽ കേരളത്തെ സംബന്ധിച്ച് ശുഭകരമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഈ സാമ്പത്തിക പാദത്തിൽ കിട്ടേണ്ട തുകയാണ് 13609 കോടി. ഇത് പുതുതായി കിട്ടിയ വലിയ തുകയല്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ വായ്പാപരിധിയുമായി ബന്ധപ്പെട്ട് 26000 കോടിയുടെ കാര്യത്തിൽ കേരളവും കേന്ദ്രവും തമ്മിൽ തർക്കമുണ്ട്. ഇക്കാര്യം അടിയന്തരമായി പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചും കേരളത്തിന്റെ വിജയമാണ്. അധികം കാര്യങ്ങൾ പറഞ്ഞ് വിവാദമുണ്ടാക്കരുതെന്ന് കോടതിതന്നെ പറഞ്ഞിട്ടുണ്ട്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധത്തിൽ തർക്കങ്ങളുണ്ടാവേണ്ട കാര്യമില്ല. സഹകരണ ഫെഡറലിസം ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.