22 December 2024, Sunday
KSFE Galaxy Chits Banner 2

കെ പി ശശിയുടെ സംസ്കാരം ഉച്ചക്ക്

web desk
തൃശൂര്‍
December 26, 2022 11:40 am

അന്തരിച്ച സിനിമാ, ഡോക്യുമെന്ററി സംവിധായകനും കാർട്ടൂണിസ്റ്റുമായ കെ പി ശശിയുടെ സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിയോടെ തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും. ഇന്നലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അറുപത്തിനാലുകാരനായ കെ പി ശശി മരിച്ചത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനുമായ കെ ദാമോദരന്റെയും സിപിഐ നേതാവായിരുന്ന പത്മം ദാമോദരന്റെയും മകനാണ്. കെ പി മോഹനന്‍, കെ പി ഉഷ, കെ പി മധു, കെ പി പഘു എന്നിവരാണ് സഹോദരങ്ങള്‍.

മരണവാര്‍ത്തയറിഞ്ഞ് അശുപത്രിയിലും പിന്നീട് മൃതദേഹം പൊതുദര്‍ശനത്തിന് വച്ച തൃശൂര്‍ പൂത്തോളിലെ വസതിയിലും നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി. സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, അസിസ്റ്റന്റ് സെക്രട്ടറി പി ബാലചന്ദ്രന്‍ എംഎല്‍എ, സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ.വി എസ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചു.

സാമൂഹികവും മാനസികവുമായ അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന മലയാളി സ്ത്രീജീവിതം വിഷയമാക്കിയ ‘ഇലയും മുള്ളും’ എന്ന കെ പി ശശിയുടെ ചിത്രം ദേശീയ പുരസ്‌കാരത്തിനര്‍ഹമായിട്ടുണ്ട്. 2013 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററി ‘ഫാബ്രിക്കേറ്റഡ്’ ഏറെ ചര്‍ച്ചയായിരുന്നു. റെസിസ്റ്റിങ് കോസ്റ്റല്‍ ഇന്‍വേഷന്‍, അമേരിക്ക അമേരിക്ക, ലിവിങ് ഇന്‍ ഫിയര്‍, ഡവലപ്‌മെന്റ് അറ്റ് ഗണ്‍പോയിന്റ് തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റ് വര്‍ക്കുകള്‍.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എഴുപതുകളില്‍ കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ചുതുടങ്ങി. ബോംബെയിലെ ഫ്രീ പ്രസ്സ് ജേര്‍ണലില്‍ കാര്‍ട്ടൂണിസ്റ്റായി ജോലിയും ചെയ്തു. വിബ്‌ജ്യോര്‍ (VIBGYOR) ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപകരില്‍ ഒരാളാണ്.

 

 

Eng­lish Sam­mury: k p sasi’s funer­al will be held on Mon­day at 12 pm in Para­mekkavu crematorium

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.