14 January 2026, Wednesday

Related news

January 14, 2026
January 13, 2026
January 11, 2026
January 11, 2026
January 10, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

കെ സുധാകരന്റെ അറസ്റ്റ്: മൗനം പാലിച്ച് ബിജെപി, പുറത്തുവന്നാല്‍ സ്വീകരിക്കും 

കെ കെ ജയേഷ്
കോഴിക്കോട്
June 25, 2023 8:53 pm
മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തുതട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കാര്യമായ പ്രതികരണങ്ങൾ നടത്താതെ മൗനം പാലിച്ച് ബിജെപി. സുധാകരനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരുമ്പോഴും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നടത്തിയ പ്രതികരണത്തിൽ ബിജെപിയുടെ പ്രതിഷേധങ്ങൾ ഒതുങ്ങിയ അവസ്ഥയാണുള്ളത്. ബിജെപിയോട് പലപ്പോഴും അനുകൂല സമീപനം പുലർത്തുന്ന കോൺഗ്രസ് നേതാവാണ് കെ സുധാകരൻ. മാത്രമല്ല കേരളത്തില്‍  ബിജെപിയിൽ നിന്ന് പല നേതാക്കളും രാജിവെച്ച് പുറത്തുപോകുന്ന സാഹചര്യവുമാണുള്ളത്. ഇത്തരമൊരു സന്ദർഭത്തിൽ കെ സുധാകരൻ വിഷയത്തിൽ കാര്യമായ പ്രതികരണങ്ങൾ നടത്തേണ്ടതില്ലെന്നാണ് ബിജെപിയുടെ തീരുമാനം.
കൊട്ടിഘോഷിച്ച് പാർട്ടിയിലേക്ക് കൊണ്ടുവന്ന സിനിമാ പ്രവർത്തകരായ രാജസേനൻ, ഭീമൻ രഘു, രാമസിംഹൻ എന്നിവർ അടുത്തിടെയാണ് ബിജെപി വിട്ടത്. ഇതുപോലെ പാർട്ടിയിലേക്ക് വന്ന പലരും പൂർണ മൗനത്തിലും ചിലർ പാർട്ടി വിടാനുള്ള ഒരുക്കത്തിലുമാണ്. കേരളത്തിലെത്തുന്ന ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നേതാക്കളിൽ നിന്ന് തേടുമെന്ന് അറിയിച്ചിട്ടുമുണ്ട്. മണിപ്പൂരിൽ തുടരുന്ന സംഘർഷം ക്രൈസ്തവ വിഭാഗങ്ങളെ പാർട്ടിയോടടുപ്പിക്കാനുള്ള നീക്കങ്ങൾക്കും തിരിച്ചടിയായി മാറിയിരിക്കുകയാണ്.
പാർട്ടിയിൽ ഉരുത്തിരിഞ്ഞ പ്രതിഷേധങ്ങൾ തിരിച്ചറിഞ്ഞ് കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവെക്കാൻ സന്നദ്ധത അറിയിച്ച കെ സുധാകരൻ പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. ഇക്കാര്യത്തിൽ സുധാകരന് പിന്തുണ നൽകുന്ന വി ഡി സതീശന്റെ നിലപാടിൽ കോൺഗ്രസിൽ വലിയ അമർഷം ഉയരുന്നുണ്ട്. കെ സുധാകരന് വേണ്ടിയുള്ള പോരാട്ടത്തിൽ കോൺഗ്രസിന്റെ പ്രതിഷേധങ്ങൾ ദുർബലമായെന്നും, കെ സുധാകരനെ സംരക്ഷിക്കുന്ന നിലപാട് ശരിയല്ലെന്നും രണ്ട് അഭിപ്രായം പാർട്ടി നേതാക്കൾക്കിടയിലുണ്ട്.
കോൺഗ്രസിൽ രൂപപ്പെട്ട ഈ പ്രതിസന്ധികൾക്കൊടുവിൽ സുധാകരന് രാജിവെക്കേണ്ടി വന്നാൽ  ഉപയോഗപ്പെടുത്താമെന്ന ചിന്തയാണ് കാര്യമായ അഭിപ്രായ പ്രകടനത്തിന് ബിജെപി മടിക്കുന്നതിന്റെ പ്രധാന കാരണം. വിഷയത്തിൽ എന്ത് സംഭവിക്കും എന്ന് നിരീക്ഷിക്കുകയാണ് ബിജെപി. പലപ്പോഴും ബിജെപിയോടുള്ള ആഭിമുഖ്യം തുറന്നുപറഞ്ഞിട്ടുള്ള നേതാവ് കൂടിയാണ് സുധാകരന്‍. തനിക്ക് തോന്നിയാൽ താൻ ബിജെപിയിലേക്ക് പോകും എന്ന നിലപാട് പലപ്പോഴും അദ്ദേഹം ആവർത്തിച്ചിട്ടുണ്ട്. ആർഎസ്എസ് ശാഖകൾ തുടങ്ങാനും പ്രവർത്തിക്കാനും സഹായിച്ച കാര്യവും സുധാകരൻ വെളിപ്പെടുത്തിയിട്ടുണ്ട്. നേരത്തെ നേരിൽ കാണാൻ അമിത് ഷായുടെ ക്ഷണം ഉൾപ്പെടെ കെ സുധാകരന് ലഭിച്ചിരുന്നു.
you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.