19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 8, 2024
November 11, 2024
November 7, 2024
October 31, 2024
October 30, 2024
October 28, 2024
October 27, 2024
October 26, 2024
October 21, 2024
September 29, 2024

സ്ഥാനമൊഴിയാൻ തയ്യാറാണെന്ന് രാഹുലിന് സുധാകരന്റെ കത്ത്

Janayugom Webdesk
November 16, 2022 11:14 am

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാൻ തയ്യാറാണെന്ന് അറിയിച്ച് കെ സുധാകരൻ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുന്ന കത്തില്‍ കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ചുപോകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനില്‍ നിന്നും തനിക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും കുറ്റപ്പെടുത്തുന്നുമുണ്ട്. താൻ സ്ഥാനമൊഴിഞ്ഞാല്‍ ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കണമെന്നാണ് സുധാകരന്റെ ആവശ്യം. 

സുധാകരന്റെ പ്രസ്താവനകളില്‍ കോണ്‍ഗ്രസിനും യുഡിഎഫ് ഘടകകക്ഷികള്‍ക്കും കടുത്ത എതിര്‍പ്പാണ്. സുധാകരനെതിരെ ഹൈക്കമാന്‍ഡിന് നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. ആര്‍എസ്എസ് ശാഖകള്‍ക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനയാണ് ആദ്യം നേതാക്കളെ പ്രകോപിപ്പിച്ചത്. പിന്നാലെ നെഹ്രു വര്‍ഗ്ഗീയതയോട് സന്ധി ചെയ്തുവെന്ന പ്രസ്താവനയും വിവാദമായി. നാക്കുപിഴയെന്ന് സുധാകരൻ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും ലീഗടക്കമുള്ള ഘടകകക്ഷികളും പ്രാദേശിക തലങ്ങളില്‍ പോലും കടുത്ത അമര്‍ശമാണ് ഉയരുന്നത്. 

സുധാകരന്റെ പ്രസ്താവനകള്‍ ഗൗരവകരമാണെന്നും കോണ്‍ഗ്രസ് പരിശോധിക്കുമെന്നും കഴിഞ്ഞ ദിവസം വിഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരൻ സ്ഥാനമൊഴിയാനുള്ള സന്നദ്ധത അറിയിച്ച് രാഹുലിന് കത്തയച്ചിരിക്കുന്നത്.

Eng­lish Sum­mery: K Sud­hakaran’s let­ter to Rahul Gand­hi offer­ing quit as KPCC chief
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.