3 May 2024, Friday

Related news

May 3, 2024
April 23, 2024
April 17, 2024
March 4, 2024
November 15, 2023
November 14, 2023
November 10, 2023
October 25, 2023
October 25, 2023
September 21, 2023

ദേശീയപതാക തലകീഴായി ഉയര്‍ത്തി കെ സുരേന്ദ്രന്‍

Janayugom Webdesk
തിരുവനന്തപുരം
August 15, 2021 2:17 pm

വലിയ രാജ്യ സ്നേഹം പറയുന്ന ബിജെപി തന്നെ ദേശീയ പതാക  തലകീഴായി   ഉയര്‍ത്തി രാജ്യത്തെ അപമാനിച്ചിരിക്കുന്നു. രാജ്യത്തിന്‍റെ എഴുപത്തി അഞ്ചാമത് സ്വാതന്ത്രയ ദിനാഘോഷത്തിന്‍റെ ഭാഗമായിട്ട് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിനു മുന്നിലാണ്. ദേശീയ പതാക തലകീഴായി ഉയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തുന്നതിനിടയിലാണ് അമളി പിണഞ്ഞത്.പൂർണമായും പതാക ഉയർത്തുന്നതിന് മുൻപ് തന്നെ അബദ്ധം തിരിച്ചറിഞ്ഞ നേതാവും അണികളും പതാക തിരിച്ചിറക്കി.ശരിയാക്കിയ ശേഷം വീണ്ടും ഉയർത്തി.

ഒ. രാജഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും ഒപ്പമുണ്ടായിരുന്നു.പതാക ഉയർത്തിയ ശേഷം ദേശീയഗാനവും ചൊല്ലിയാണ് എല്ലാവരും പിരിഞ്ഞത്.സംഭവത്തെ വിമർശിച്ചും പരിഹസിച്ചും സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്. രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിൻറെ ഭാഗമായി ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവനിൽ‌ പതാക ഉയർത്താനെത്തിയതാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പതാക പകുതി ഉയർത്തിയപ്പോഴാണ് അമളി പറ്റിയത് അറിഞ്ഞത്. അതിനിടയിൽ പ്രവർത്തകർ ‘ഭാരത് മാതാ കീ ജയ്’ വിളിക്കുകയും ചെയ്തു.

അബദ്ധം മനസിലായതോടെ പതാക താഴെയിറക്കി. പിന്നീട് ശരിയാക്കിയ ശേഷം വീണ്ടും പതാക ഉയർത്തി. എന്നാൽ പതാക ഉയർത്തിയതിന് വിശദീകരണവുമായി ബിജെപി രംഗത്തെത്തി. പതാക ഉയർത്തിയപ്പോൾ കയർ കുരുങ്ങിയതാണെന്നും അതുകൊണ്ട് സംഭവിച്ച പിഴവാണെന്നുമാണ് വിശദീകരണം. ദേശീയ പതാകയുടെ മുകളിൽ വരേണ്ട കുങ്കുമം താഴെ വരുന്ന രീതിയിലാണ്സുരേന്ദ്രൻ പതാക ഉയർത്തിയത്. പതാക ഉയർത്തി പൂക്കളും വീണ ശേഷമാണ് അമളി മനസിലാക്കി തിരിച്ചിറക്കുന്നത്. ചടങ്ങിൽ മുൻ എം.എൽ.എ രാജഗോപാൽ അടക്കമുള്ള നേതാക്കൾ പങ്കെടുത്തിരുന്നു.

Eng­lish sum­ma­ry; K Suren­dran hoist­ed the nation­al flag upside down

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.